പാലക്കാട് തേങ്കുര്‍ശ്ശി ദുരഭിമാന കൊലപാതകം; ക്രൈംബ്രാഞ്ച് ഇന്ന് അന്വേഷണം ഏറ്റെടുക്കും

പാലക്കാട് തേങ്കുര്‍ശ്ശിയിലെ ദുരഭിമാന കൊലപാതക കേസ് അന്വേഷണം ഇന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. അതേസമയം, അനീഷിനെ കൊലപെടുത്തിയ കേസില്‍ അറസ്റ്റിലായ ഹരിതയുടെ പിതാവ് പ്രഭു കുമാര്‍ , അമ്മാവന്‍ സുരേഷ് എന്നിവരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. രാത്രിയോടെയാണ് ആലത്തൂര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ പ്രതികളെ ഹാജരാക്കിയത്. ഇരുവരെയും ആലത്തൂര്‍ സബ് ജയിലിലേക്ക് മാറ്റി.
ഇന്ന് മുതല്‍ ജില്ലാ ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കും. പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന് അന്വേഷണ സംഘം അടുത്ത ദിവസം തന്നെ കോടതിയില്‍ ആവശ്യപ്പെടും. ഗൂഢാലോചന ഉള്‍പ്പെടെ സംഘം അന്വേഷിക്കും. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ വീണ്ടെടുക്കാനായത് അന്വേഷണ സംഘത്തിന് ഗുണകരമായി.
Story Highlights – Palakkad Thenkurshi murder case; Crime Branch will take over the investigation today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here