Advertisement

യാക്കോബായ സഭ നേതൃത്വവുമായി പ്രധാനമന്ത്രി ചർച്ച നടത്തി

December 29, 2020
0 minutes Read

യാക്കോബായ സഭ നേതൃത്വവുമായി പ്രധാനമന്ത്രി ചർച്ച നടത്തി. കോടതി വിധികളിലെ നീതി നിഷേധം യാക്കോബായ സഭ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. പള്ളി പിടിച്ചെടുക്കുന്നത് നിർത്തലാക്കാൻ നടപടിയുണ്ടാകണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മെത്രോപൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയസ് പറഞ്ഞു. സമന്വയത്തിനായി ഇരു വിഭാഗങ്ങളും ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മിസോറാം ഗവർണർ പി എസ് ശ്രീധരൻപിള്ള പറഞ്ഞു.

യാക്കോബായ സഭ പ്രതിനിധികളായ ജോസഫ് മാർ ഗ്രീഗോറിയോസ്, തോമസ് മാർ തീമോത്തിയോസ്, കുര്യാക്കോസ് മാർ തെയോഫിലോസ് എന്നീ മെത്രാപ്പോലീത്തൻമാരാണ് പ്രധാനമന്ത്രിയുമായുള്ള ചർച്ചയിൽ പങ്കെടുത്തത്. കേന്ദ്രമന്ത്രി വി.മുരളീധരൻ, മിസോറാം ഗവർണർ പി. എസ് ശ്രീധരൻ പിള്ളയും ഒപ്പമുണ്ടായിരുന്നു. കോടതി വിധികളിലെ നീതി നിഷേധം പ്രധാനമന്ത്രിയെ ധരിപ്പിച്ചതായി യാക്കോബായ സഭ പ്രതിനിധികൾ വ്യക്തമാക്കി.1991ലെ വർഷിപ്പ് ആക്ട് നടപ്പിലാക്കണം. പ്രധാനമന്ത്രിയുടെ ഇടപെടലിൽ പ്രതീക്ഷയുള്ളതായി സഭ പ്രതിനിധി ജോസഫ് മാർ ഗ്രീഗോറിയോസ് പറഞ്ഞു.

ഇരു സഭാവിഭാഗങ്ങളിലേയും വൈദികർക്ക് മിസോറാം ഹൗസിൽ ഗവർണർ ഉച്ച വിരുന്ന് നൽകി. ജനുവരി രണ്ടാം വാരം കത്തോലിക്കാ സഭ നേതൃത്വമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top