പൊതുവേദികളിൽ പരിപാടികൾ അവതരിപ്പിക്കാൻ അനുമതി നൽകണം: മിമിക്രി കലാകാരന്മാരുടെ സംഘടന

മിമിക്രി കലാകാരന്മാർക്ക് പൊതുവേദികളിൽ പരിപാടികൾ അവതരിപ്പിക്കാൻ അനുമതി നൽകണമെന്ന് മിമിക്രി കലാകാരന്മാരുടെ സംഘടന. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കും അപേക്ഷ നൽകും.
കൊവിഡ് പശ്ചാത്തലത്തിൽ നിർത്തിവച്ച സ്‌റ്റേജ് ഷോകൾ പുനരാരംഭിക്കാൻ അനുമതി ആവശ്യപ്പെട്ടാണ് മിമിക്രി കലാകാരന്മാരുടെ സംഘടന രംഗത്തെത്തിയത്. മറ്റു തൊഴിൽ മേഖലകൾ ഭാഗികമായും പൂർണ്ണമായും പ്രവർത്തനമാരംഭിച്ചു. എന്നാൽ മിമിക്രി പരിപാടികൾ നടക്കാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. സംഗീത നാടക അക്കാദമി മിമിക്രിയെ കലയായി അംഗീകരിച്ചിട്ടില്ല. അതിനാൽ സർക്കാരിൻ്റെ ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. ആയിരത്തിലധികം മിമിക്രി കലാകാരന്മാർ സ്റ്റേജ് പരിപാടികൾ കൊണ്ടുമാത്രം ഉപജീവനം നടത്തുന്നവരാണ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരിപാടികൾ നടത്താൻ അനുമതി വേണമെന്നാണ് സംഘടന ആവശ്യപ്പെട്ടു.
സർക്കാർ ചാനലായ ദൂരദർശനിൽ പരിപാടികൾ അവതരിപ്പിക്കാനുള്ള ഉള്ള സമയം നൽകണം. കലാകാരൻമാർക്ക് ഇൻഷ്വറൻസോ സാമ്പത്തിക സഹായമോ ഏർപ്പെടുത്തണം. സർക്കാർ ആനുകൂല്യത്തോടെ ഉള്ള വായ്പ സൗകര്യവും ഏർപ്പെടുത്തണമെന്ന് സംഘടന ആവശ്യപ്പെടുന്നു.
Story Highlights – need permission to perform in public: Mimicry Artists Association
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here