Advertisement

കൊവിഡ് സാഹചര്യം : ക്ഷേത്രങ്ങളെ ഉത്സവങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ്

December 29, 2020
1 minute Read
temple festival guidelines relaxed

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ക്ഷേത്രങ്ങളെ ഉത്സവങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ്.

സ്റ്റേജ് പ്രോഗ്രാമുകൾക്കുള്ള നിയന്ത്രണമാണ് നീക്കിയത്. ക്ഷേത്രകലകൾക്ക് വിലക്ക് ബാധകമല്ല. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റേതാണ് തീരുമാനം.

ആചാരപരമായി നടത്തുന്ന ക്ഷേത്രകലകൾ നടത്തുന്നതിന് വിലക്കുണ്ടാകില്ല. എന്നാൽ കൊവിഡ് മാനണ്ഡങ്ങൾ പൂർണമായി പാലിക്കണം. സ്റ്റേജ് പരിപാടികൾ അതത് പ്രദേശത്തെ പൊലീസ് അധികൃതരുടെ കൂടി അനുമതി വാങ്ങി കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചുകൊണ്ടായിരിക്കണം നടത്തേണ്ടത്.

കലാകാരൻമാരുടെ സംഘടന നൽകിയ പരാതിയിലാണ് നടപടി.

Story Highlights – temple festival guidelines relaxed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top