Advertisement

പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ തന്നെയായിരിക്കും: പി ജെ ജോസഫ്

December 29, 2020
2 minutes Read
mani c kappan pj joseph

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് എന്‍സിപിയെ യുഡിഎഫില്‍ എത്തിക്കാന്‍ നീക്കം നടത്തുന്നുവെന്ന സൂചന നല്‍കി കേരളാ കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ്. പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ തന്നെയായിരിക്കുമെന്ന് പി ജെ ജോസഫ് പറഞ്ഞു.

യുഡിഎഫിലെ ധാരണപ്രകാരം നിയമസഭാ തെരഞ്ഞെടുപ്പില്‍ മുമ്പ് മത്സരിച്ചിരുന്ന സീറ്റുകള്‍ കേരളാ കോണ്‍ഗ്രസിനാണ് ലഭിക്കുക. അതിനാല്‍ പാലാ സീറ്റില്‍ പി ജെ ജോസഫ് വിഭാഗത്തിന് അവകാശവാദം ഉണ്ട്. എന്നാല്‍ മാണി സി കാപ്പന്‍ യുഡിഎഫില്‍ എത്തിയാല്‍ പാലാ സീറ്റ് മറ്റുപാധികളില്ലാതെ വിട്ടുകൊടുക്കാന്‍ തയാറാണെന്ന് പിജെ ജോസഫ് പറഞ്ഞു. എന്‍സിപിയായി തന്നെ മാണി സി കാപ്പന്‍ മത്സരിക്കുമെന്നും പി ജെ ജോസഫ് വ്യക്തമാക്കി.

Read Also : പാലയും കുട്ടനാടും വിട്ടുനല്‍കില്ലെന്ന് എന്‍സിപി; പാല ചങ്കെന്ന് ആവര്‍ത്തിച്ച് മാണി സി കാപ്പന്‍

അതേസമയം ജോസഫിന്റെ പ്രതികരണത്തെ തള്ളാനോ, കൊള്ളാനോ എന്‍സിപി നേതൃത്വം തയാറായിട്ടില്ല. കേരളാ കോണ്‍ഗ്രസ് എം എല്‍ഡിഎഫില്‍ എത്തിയതിന് പിന്നാലെ മുന്നണിക്കുള്ളില്‍ എന്‍സിപി അതൃപ്തരാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ പലയിടങ്ങളിലും സീറ്റ് നിഷേധിക്കപ്പെട്ടു.

അതിനിടെ യുഡിഎഫ് നേതൃത്വം എന്‍സിപിയിലെ ഒരു വിഭാഗവുമായി അനൗപചാരിക ചര്‍ച്ചകള്‍ നടത്തിയിരുന്നു. പാലാ, കുട്ടനാട് സീറ്റുകളുടെ കാര്യത്തില്‍ സിപിഐഎമ്മില്‍ നിന്ന് ഉറപ്പു ലഭിച്ചില്ലെങ്കില്‍ ദേശീയ നേതൃത്വത്തിന്റെ അനുമതിയോടെ യുഡിഎഫില്‍ ചേക്കേറാനാണ് കാപ്പന്‍ പക്ഷത്തിന് താത്പര്യം. പക്ഷെ ശശീന്ദ്രന്‍ ഗ്രൂപ്പ് എല്‍ഡിഎഫിന് അനുകൂലമായി നില്‍ക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

Story Highlights – palai, mani c kappan, pj joseph

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top