പാകിസ്താനെതിരെ 101 റൺസിന്റെ കൂറ്റൻ ജയം; ന്യൂസീലൻഡ് ടെസ്റ്റ് റാങ്കിംഗിൽ ഒന്നാമത്

പാകിസ്താനെതിരെ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ 101 റൺസിൻ്റെ കൂറ്റൻ ജയം നേടിയ ന്യൂസീലൻഡ് ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഒന്നാമത് എത്തി. ഓസ്ട്രേലിയയെ മറികടന്നാണ് കിവീസ് ഒന്നാമതെത്തിയത്. ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സാധ്യതകൾ ന്യൂസീലൻഡ് സജീവമാക്കുകയും ചെയ്തു.
372 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്താൻ കളി അവസാനിക്കാൻ 5.3 ഓവറുകൾ മാത്രം ബാക്കി നിൽക്കെ ഓൾ ഔട്ടാവുകയായിരുന്നു. അവസാന വിക്കറ്റിൽ ഷഹീൻ ഷാ അഫ്രീദിയോടൊപ്പം ചെറുത്തുനിന്ന നസീം ഷായെ സ്വന്തം ബൗളിംഗിൽ പിടികൂടിയ മിച്ചൽ സാൻ്റ്നർ ആണ് ന്യൂസീലൻഡിന് ജയം സമ്മാനിച്ചത്. 102 റൺസ് നേടിയ ഫവാദ് ആലമാണ് പാകിസ്താൻ്റെ ടോപ്പ് സ്കോറർ. ക്യാപ്റ്റൻ മുഹമ്മദ് റിസ്‌വാൻ 60 റൺസെടുത്തു.
ആദ്യ ഇന്നിംഗ്സിൽ കെയിൻ വില്ല്യംസണിൻ്റെ (129) സെഞ്ചുറി മികവിൽ 451 റൺസാണ് ന്യൂസീലൻഡ് അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്താൻ 239 റൺസിന് ഓൾ ഔട്ടായി. രണ്ടാം ഇന്നിംഗ്സിൽ 5 വിക്കറ്റ് നഷ്ടത്തിൽ 180 റൺസ് നേടി ഡിക്ലയർ ചെയ്ത കിവീസ് പാകിസ്താനെ ബാറ്റിംഗിനു ക്ഷണിക്കുകയായിരുന്നു.
Story Highlights – 101 runs victory against pakistan new zealand are now the top ranked test team
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here