മദ്യലഹരിയിൽ അമ്മയെ മർദ്ദിച്ച മകനെ പൊലീസ് അറസ്റ്റ് ചെയ്തു

വർക്കല അയിരൂരിൽ മദ്യലഹരിയിൽ അമ്മയെ മർദ്ദിച്ച മകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടവ തുഷാരമുക്ക് ചരുവിള കുന്നുവിളവീട്ടിൽ റസാഖിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.
ഈ മാസം പത്താം തീയതിയാണ് റസാഖ് അമ്മയെ ക്രൂരമായി മർദ്ദിക്കുന്നത്. റസാഖ് അമ്മയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സഹോദരി ഫോണിൽ പകർത്തി ബന്ധുക്കൾക്ക് അയച്ച് കൊടുത്തതോടെയാണ് സംഭവം പുറത്തറിയുന്നത്. അമ്മയെ റസാഖ് ചവിട്ടുന്നതും മുഖത്തടിക്കുന്നതും അസഭ്യം പറയുന്നതും ദൃശ്യങ്ങളിലുണ്ട്.
അതേസമയം, പൊലീസ് വീട്ടിലെത്തി വിവരങ്ങൾ അന്വേിച്ചെങ്കിലും മകനെതിരെ പരാതിയില്ലെന്നാണ് അമ്മ പറഞ്ഞത്. സംഭവത്തിൽ വനിതാകമ്മീഷൻ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Story Highlights – Police have arrested a son who assaulted his mother while intoxicated
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here