രാഹുൽ ഗാന്ധിക്ക് നാടിനെ നയിക്കാൻ വേണ്ട സ്ഥിരതയില്ലെന്ന ശരത് പവാറിന്റെ പ്രസ്താവന; എൻ.സി.പി- കോൺഗ്രസ് ഭിന്നത രൂക്ഷമാകുന്നു

രാഹുലിനു സ്ഥിരതയില്ലെന്ന ശരത് പവാറിന്റെ പ്രസ്താവനയുടെ സാഹചര്യത്തിൽ എൻ.സി.പി- കോൺഗ്രസ് ഭിന്നത രൂക്ഷമാകുന്നു. മഹാരാഷ്ട്രയിലെ ത്രികക്ഷി സഖ്യസർക്കാരിലും ഇതിന്റെ ഭാഗമായ വാക്പോര് പരസ്യമായി. മമത, അരവിന്ദ് കെജരിവാൾ, ചന്ദ്രശേഖർ റാവു ഉൾപ്പടെയുള്ള നേതാക്കളുമായും അവരുടെ പാർട്ടിയുമായും സഹകരിയ്ക്കാനുള്ള തിരുമാനത്തെ ചോദ്യം ചെയ്യാൻ കോൺഗ്രസ്സിന് അവകാശമില്ലെന്ന് എൻ.സി.പി പ്രതികരിച്ചു.
ആദ്യം പ്രചരിച്ചത് ശരത് പവാറിനെ യു.പി.എ അദ്ധ്യക്ഷനാക്കാൻ സോണിയാ ഗാന്ധി മുൻ കൈ എടുക്കുന്നു എന്നായിരുന്നു. അന്ന് ആ വാർത്ത കോൺഗ്രസ്സ് സമ്മതിച്ചു. എന്നാൽ ഇപ്പോൾ അങ്ങനെ ചിന്തിച്ചിട്ട് പോലും ഇല്ല എന്ന് കോൺഗ്രസ് പറയുന്നു. രാഹുലിന് സ്ഥിരതയില്ലെന്ന് ശരത് പവാർ നടത്തിയ പ്രസ്‌താവനയ്ക്ക് ശേഷം ആണ് ഇരുപാർട്ടികളും തമ്മിലുള്ള ഭിന്നത മൂർച്ചിച്ചത്. ഡൽഹിയിൽ എത്തി എന്നറിയിച്ചിട്ടും സുഖം ഇല്ല എന്ന അറിയിച്ച് ശരത് പവാറുമായുള്ള കൂടിക്കഴ്ചയിൽ നിന്ന് സോണിയാ ഗാന്ധി ഒഴിവായി. രാഹുലിന് സ്ഥിരതയില്ലെന്ന പവാറിന്റെ പ്രസ്താവന പിൻവലിയ്ക്കാൻ തയ്യാറാകാതിരുന്ന എൻ.സി.പി അത് ഒരു ഉപദേശമായി കണ്ടാൽ മതിയെന്ന് നിർദ്ദേശിച്ചതും കോൺഗ്രസ്സിനെ ചൊടിപ്പിച്ചു. ഇതിന് തുടർച്ചയായാണ് യു.പി.എ ഘടക കക്ഷികളുടെ യോഗം വിളിയ്ക്കാനും മമതയും അരവിന്ദ് കെജരിവാളും ചന്ദ്രശേഖർ റാവുവും അടക്കമുള്ളവരെ ഉൾപ്പെടുത്തി പ്രതിപക്ഷനിര ശക്തമാക്കാനും ഉള്ള പവാറിന്റെ ശ്രമം.
Read Also : ശരത് പവാര്‍ പുതിയ യുപിഎ അധ്യക്ഷനാകും
സൂചി കയറ്റാൻ ഇടം കൊടുത്തപ്പോൾ പവാർ തൂമ്പയുമായി കടന്ന് കയറി എന്നതാണ് കോൺഗ്രസ്സിന്റെ ഇപ്പോഴത്തെ അവസ്ഥ. മഹാരാഷ്ട്രയിലെ ത്രികക്ഷി സർക്കാരിൽ ഇത് കോൺഗ്രസ്-എൻ.സി.പി വാക്പോരായി മാറിക്കഴിഞ്ഞു. എൻ.സി.പിയെ പിന്തുണച്ച ശിവസേനയെ രൂക്ഷമായ ഭാഷയിലാണ് കോൺഗ്രസ് വിമർശിച്ചത്. കോൺഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാൻ ശിവസേന ധൈര്യം കാണിക്കരുതെന്ന് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനും മന്ത്രിയുമായ ബാലാ സാഹേബ് തോറാട്ട് പറഞ്ഞു. മുംബയിൽ കോൺഗ്രസ്സിന്റെ സ്ഥാപക ദിനത്തിൽ നടന്ന പൊതുയോഗത്തിലും എല്ലാ നേതാക്കളും ഇരു സഖ്യകക്ഷികളെയും രൂക്ഷമായി വിമർശിച്ചു. പവാറിന് രാഷ്ട്രിയ മാന്യത ഇല്ലാ എന്ന് സൂചിപ്പിയ്ക്കും വിധമായിരുന്നു വിമർശനങ്ങൾ. ഇക്കാര്യത്തിൽ എന്നാൽ ഉറച്ച് തന്നെ ആണ് പവാറിന്റെയും എൻ.സി.പി യുടെയും നിലപാട്. പാർട്ടിയുടെ രാഷ്ട്രിയ ചിന്തകളെയും നീക്കത്തെയും ചോദ്യം ചെയ്യാൻ കോൺഗ്രസ്സിന് അവകാശമില്ലെന്ന് എൻ.സി.പി പ്രതികരിച്ചു.
Story Highlights – Sharad Pawar’s statement on Rahul gandhi; NCP-Congress divide is deepening
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here