തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എൽഡിഎഫിലെ ഡി സുരേഷ് കുമാർ; എറണാകുളത്ത് യുഡിഎഫിലെ ഉല്ലാസ് മേനോൻ

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എൽഡിഎഫിലെ ഡി സുരേഷ് കുമാർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പട്ടികജാതി സംവരണമുള്ള പ്രസിഡന്റു സ്ഥാനത്തേക്ക് കോൺഗ്രസിന് മത്സരിക്കാൻ ആളില്ലായിരുന്നു. തുടർന്ന് അവർ തിരഞ്ഞെടുപ്പിൽ നിന്നു വിട്ടുനിന്നു. മലയിൻകീഴ് ഡിവിഷനിൽ നിന്നാണ് സുരേഷ് കുമാർ തിരഞ്ഞെടുക്കപ്പെട്ടത്.
എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി യുഡിഎഫിന്റെ ഉല്ലാസ് തോമസ് തെരഞ്ഞെടുക്കപ്പെട്ടു. ഒൻപതിന് എതിരെ 16 വോട്ടുകൾക്ക് എൽഡിഎഫിന്റെ അനിൽ കുമാറിനെയാണ് യുഡിഎഫ് പരാജയപ്പെടുത്തിയത്. ട്വന്റി – 20 യുടെ രണ്ട് പ്രതിനിധികളും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ആവോലി ഡിവിഷനിൽ നിന്നും വിജയിച്ച ഉല്ലാസ് തോമസിനാണ് ആദ്യ മൂന്ന് വർഷം പ്രസിഡൻ്റ് സ്ഥാനം. തുടർന്നുള്ള രണ്ടു വർഷം കോടനാട് ഡിവിഷനിൽ നിന്നും വിജയിച്ച മനോജ് മൂത്തേടന് പ്രസിഡൻറ് സ്ഥാനം നൽകാനാണ് ആണ് കോൺഗ്രസിലെ ധാരണ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here