Advertisement

ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ രണ്ടുപേര്‍ക്കുകൂടി; ആശങ്കയില്‍ ഇന്ത്യ

December 30, 2020
1 minute Read

യുകെയില്‍ പടരുന്ന ജനിതകമാറ്റം വന്ന കൊവിഡ് വൈറസിന്റെ ആശങ്കയില്‍ ഇന്ത്യ. രാജ്യത്ത് രണ്ടുപേര്‍ക്ക് കൂടി വകഭേദം വന്ന വൈറസ് ബാധ സ്ഥിരീകരിച്ചു. യുകെയില്‍ നിന്ന് മടങ്ങിയെത്തിയ ഉത്തര്‍പ്രദേശ് മീററ്റ് സ്വദേശിയാണ് വകഭേദം വന്ന വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ ഒരാള്‍. ഇയാളുടെ കുടുംബാംഗങ്ങളുടെ സാമ്പിളുകള്‍ പരിശോധിച്ചുവരികയാണ്. ഡിസംബര്‍ 21-ന് യുകെയില്‍ നിന്ന് ആന്ധ്രപ്രദേശില്‍ എത്തിയ ഒരു സ്ത്രീക്കും വകഭേദം വന്ന വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ഡല്‍ഹിയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം ആന്ധ്രയില്‍ വന്ന സ്ത്രീയുടെ സമ്പര്‍ക്ക പട്ടിക ശേഖരിച്ചുവരികയാണ്. ഡിസംബര്‍ ഒന്‍പതിനും 22 നും ഇടയില്‍ വിദേശത്തുനിന്നു വന്നവരുടെ സാമ്പിളുകള്‍ ജീനോം സീക്വന്‍സിങ് നടത്തുകയാണ്. ഡല്‍ഹി, ഹൈദരബാദ്, ഭുവനേശ്വര്‍, ബംഗളൂരു, ബംഗാള്‍, പൂനെ എന്നിവിടങ്ങളിലെ 10 ലാബുകളില്‍ വിദഗ്ധ പരിശോധന നടക്കുണ്ട്. യുകെയിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കിയത് 31 ന് ശേഷവും നീട്ടേണ്ടിവരുമെന്ന് വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു. റിപ്പബ്ലിക്ക് ദിനാഘോഷവും ചുരുക്കിയേക്കും. സീറ്റുകളുടെ എണ്ണം കുറയ്ക്കുന്നതടക്കമുള്ള തീരുമാനങ്ങള്‍ സര്‍ക്കാര്‍ കൈക്കൊള്ളും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top