Advertisement

27 കാരൻ തട്ടിയത് 21,000 കോടി രൂപ; ഒടുവിൽ ഡൽഹിയിൽ അറസ്റ്റിൽ

December 31, 2020
2 minutes Read
Chinese Man Head Of 21,000-Crore Loan App Scam Arrested

21,000 കോടി ലോൺ ആപ്പ് തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ച വ്യക്തി പൊലീസ് പിടിയിൽ. ലാംബോ എന്നറിയപ്പെടുന്ന ചൈനീസ് സ്വദേശി സു വേയാണ് ഡൽഹി പൊലീസിന്റെ വലയിലായത്.

അഗ്ലോ ടെക്‌നോളജീസ്, ലുയിഫാംഗ് ടെക്ക്‌നോളജീസ്, നബ്ലൂം ടെക്ക്‌നോളജീസ്, പിൻപ്രിന്റ് ടെക്കനോളജീസ് എന്നീ കമ്പനികൾ നടത്തുന്ന അനധികൃത ലോൺ ആപ്ലിക്കേഷന്റെ തലവനായിരുന്നു ലാംബോ എന്ന 27 കാരൻ. ചൈനയിലെ ജിയാംഗ്‌സി നിവാസിയാണ് ലാംബോ.

ലോൺ മാഫിയയുടെ വലയിൽപ്പെട്ട മൂന്ന് പേർ ആത്മഹത്യ ചെയ്തതോടെയാണ് പൊലീസ് അന്വേഷണം ആരംഭിക്കുന്നത്. 21,000 കോടി വിലമതിക്കുന്ന 1.4 കോടി സാമ്പത്തിക ഇടപാടുകളാണ് നന്നിരിക്കുന്നത്. ബിറ്റ് കോയിൻ രുപേണ അന്താരാഷ്ട്ര പണമിടപാടുകൾ നടന്നിട്ടുള്ളതായി പൊലീസ് കണ്ടെത്തിയിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണമാണ് ചൈനീസ് യുവാവിൽ ചെന്നെത്തിച്ചതും ഡൽഹിയിൽ ലാംബോയുടെ അറസ്റ്റിലേക്ക് എത്തിച്ചതും.

Story Highlights – Chinese Man Head Of 21000 Crore Loan App Scam Arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top