2023 ലെ ലോകകപ്പ് ടീമിൽ ഇടം നേടുകയാണ് ലക്ഷ്യമെന്ന് ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്

2023 ലെ ലോകകപ്പ് ടീമിൽ ഇടം നേടുകയാണ് തന്റെ ലക്ഷ്യമെന്ന് ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. 7 വർഷങ്ങൾക്ക് ശേഷം കളി കളിക്കളത്തിലേയ്ക്ക് മടങ്ങി എത്തിയതിൽ സന്തോഷമുണ്ടെന്നും ശ്രീശാന്ത് ട്വന്റിഫോറിനോട് പറഞ്ഞു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കളിക്കാൻ ഇറങ്ങുന്ന കേരള ടീം തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് നായകൻ സഞ്ജു വി സാംസാണും പ്രതികരിച്ചു.
ഏഴ് വർഷം നീണ്ട വിലക്കിനൊടുവിലാണ് ഇന്ത്യൻ ക്രിക്കറ്റ് താരമായിരുന്ന എസ് ശ്രീശാന്ത് സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലൂടെ കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്നത്. വിലക്കുണ്ടായിരുന്ന സമയത്തും കഠിന പരിശീലനത്തിലായിരുന്നതിനാൽ ഫിറ്റ്‌നസ് പൂർണമായി നിലനിർത്താൻ തനിക്ക് കഴിഞ്ഞിട്ടുണ്ട്. ഈ ടൂർണമെന്റിലൂടെ മികച്ച പ്രകടനത്തിലൂടെ 2023 ലെ വേൾഡ് കപ്പിൽ ഇന്ത്യൻ ടീമിൽ ഇടം നേടുകയാണ് തന്റെ ലക്ഷ്യമെന്നും ശ്രീശാന്ത് ട്വന്റിഫോറിനോട് പറഞ്ഞു.
നീണ്ട ഇടവേളയ്ക്ക് ശേഷം സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലുടെ ആഭ്യന്തര ക്രിക്കറ്റ് വീണ്ടും സജീവമാകുമ്പോൾ ശുഭ പ്രതീക്ഷയിലാണ് കേരള ടീമെന്ന് നായകൻ സഞ്ജു വി സാംസണും ട്വന്റിഫോറിനോട് പ്രതികരിച്ചു.
കഴിഞ്ഞ ഒരാഴ്ചയായി ആലപ്പുഴ എസ്ഡിവി കോളജ് മൈതാനിന്ന് കഠിന പരീശീലനത്തിലാണ് കേരളാ ടീം. നാളെ വൈകിട്ടോടെ ടീം മുംബൈയിലേക്ക് യാത്ര തിരിക്കും. ജനുവരി 11 ന് പോണ്ടിച്ചേരിയുമായാണ് കേരളത്തിന്റെ ആദ്യ മത്സരം.
Story Highlights – Cricketer S Sreesanth says his goal is to get a place in the 2023 World Cup squad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here