യുകെയില്‍ നിന്ന് തിരിച്ചെത്തിയവരില്‍ ജനിതകമാറ്റം സംഭവിച്ച കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു

യുകെയില്‍ നിന്ന് രാജ്യത്ത് തിരിച്ചെത്തിയവരില്‍ ജനിതക മാറ്റം സംഭവിച്ച കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. നോയിഡ, മീററ്റ്, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ഓരോ കേസുകള്‍ കൂടി സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി രാജ്യത്ത് 20 പേര്‍ക്ക് ജനിതകമാറ്റം സംഭവിച്ച കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
വകഭേദം വന്ന വൈറസ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ പുതുവത്സരത്തില്‍
കൊവിഡ് നിദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കി. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് പ്രതിദിന കൊവിഡ് കേസുകള്‍ കൂടുതലായി സ്ഥിരീകരിക്കുന്നത്. അതേസമയം രോഗമുക്തി നിരക്ക് 96 ശതമാനത്തിന് അടുത്തെത്തി.
Story Highlights – genetically modified covid – uk –
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here