Advertisement

പുതുവത്സര ദിനത്തില്‍ കര്‍ഷക പ്രക്ഷോഭ വേദി പ്രാര്‍ത്ഥന മുഖരിതമായി

January 1, 2021
2 minutes Read
farmers protest new year

പുതുവത്സര ദിനത്തില്‍ പ്രതിഷേധവും പ്രാര്‍ത്ഥനയുമായി കര്‍ഷക പ്രക്ഷോഭവേദികള്‍. ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കും വരെ പുതുവത്സരം ആഘോഷിക്കില്ലെന്ന് കര്‍ഷകര്‍ വ്യക്തമാക്കി. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്ക് കത്ത് നല്‍കി.

Read Also : കര്‍ഷക പ്രക്ഷോഭം; ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അടുത്ത മാസം ഡല്‍ഹിയില്‍ നിരാഹാര സത്യാഗ്രഹമെന്ന് അണ്ണാ ഹസാരെ

ഡല്‍ഹി-ഹരിയാന അതിര്‍ത്തിയായ സിംഗുവില്‍ പതിനായിരകണക്കിന് കര്‍ഷകര്‍ പ്രാര്‍ത്ഥന യാത്രയില്‍ പങ്കെടുത്തു. കര്‍ഷക പ്രക്ഷോഭത്തിന്റെ വിജയത്തിനാണ് പ്രാര്‍ത്ഥനയെന്ന് കര്‍ഷകര്‍ പറഞ്ഞു. പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് ഒട്ടേറെ സംഘടനകള്‍ പ്രക്ഷോഭകേന്ദ്രങ്ങളില്‍ പ്രതിഷേധ മാര്‍ച്ചുകള്‍ സംഘടിപ്പിച്ചു. കര്‍ഷകരുടെ 24 മണിക്കൂര്‍ റിലേ നിരാഹാര സത്യാഗ്രഹം തുടരുകയാണ്.

Story Highlights – new year, farm bill, farmers protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top