Advertisement

നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ മരിച്ച സംഭവം: പൊലീസുകാരെ കുറ്റം പറയാന്‍ സാധിക്കില്ലെന്ന് എസ്പി കെ.ജി. സൈമണ്‍

January 1, 2021
1 minute Read

നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ മരിച്ച സംഭവത്തില്‍ പൊലീസുകാരെ കുറ്റം പറയാന്‍ സാധിക്കില്ലെന്ന് എസ്പി കെ. ജി. സൈമണ്‍. പൊലീസുകാര്‍ക്ക് പൊതുജനങ്ങളോടുള്ള സമീപനം കൂടുതല്‍ ജനകീയമാകണം എന്നത് വസ്തുതയാണെന്നും അദ്ദേഹം പറഞ്ഞു. കൂടത്തായി ഉള്‍പ്പെടെയുള്ള കേസുകളുടെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ. ജി. സൈമണ്‍ ഇന്നലെയാണ് സര്‍വീസില്‍ നിന്നും വിരമിച്ചത്.

കേരള പൊലീസിലെ ഷെര്‍ലോക്ക് ടോം എന്നാണ് കെ. ജി. സൈമണ്‍ അറിയപ്പെട്ടിരുന്നത്. കൂടത്തായി കൊലപാതക കേസ് മാത്രം മതി കെ. ജി. സൈമണ്‍ എന്ന പൊലീസുകാരന്റെ അന്വേഷണ മികവ് മനസിലാക്കാന്‍. ഒടുവില്‍ കാക്കി കുപ്പായത്തോട് സാങ്കേതികമായി വിടപറയുന്ന വേളയിലും പൊലീസ് സേനക്ക് നേരെ ഉയരുന്ന ചില ആക്ഷേപങ്ങളില്‍ നിരാശനാണ് അദ്ദേഹം. ചില സമയങ്ങളില്‍ ക്ഷണ നേരത്തില്‍ തീരുമാനം എടുക്കേണ്ടി വരും. അതുമൂലം ഉണ്ടാകുന്ന നഷ്ടങ്ങള്‍ മനപ്പൂര്‍വമാണെന്ന് വ്യാഖ്യാനിക്കുന്നത് ശരിയല്ലന്നും കെ. ജി. സൈമണ്‍ പറഞ്ഞു.

പൊതുജനകളാണ് വലുത്. അവര്‍ക്ക് നീതി ലഭ്യമാക്കുക എന്നതാണ് ഓരോ പൊലീസുകാരന്റെയും ഉത്തരവാദിത്വം. വിരമിച്ചെങ്കിലും സേനയുമായുള്ള ആത്മബന്ധത്തിന് വിരാമമുണ്ടാകില്ലെന്നും ഭാവിയിലും സേനയോട് ചേര്‍ന്ന് നില്‍ക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

Story Highlights – SP KG Simon

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top