സയ്യിദ് മുഷ്താഖ് അലി ട്രോഫി; അർജുൻ തെണ്ടുൽക്കർ മുംബൈ ടീമിൽ

സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള മുംബൈ ടീമിൽ അർജുൻ തെണ്ടുൽക്കർ ടീമിൽ. നേരത്തെ പ്രഖ്യാപിച്ച 20 അംഗ ടീമിൽ താരം ഉൾപ്പെട്ടിരുന്നില്ല. ഇപ്പോൾ രണ്ട് താരങ്ങളെ കൂടി ടീമിൽ അധികം ഉൾപ്പെടുത്താൻ ബിസിസിഐ അനുവാദം നൽകിയിരുന്നു. ഇതേ തുടർന്നാണ് അർജുൻ തെണ്ടുൽക്കർക്ക് ഇടം ലഭിച്ചത്. അർജുനൊപ്പം പേസ് ബൗളർ ക്രിതിക് ഹനഗവാഡിയും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.
“മൂന്നു ദിവസം മുൻപ്, 22 താരങ്ങളെ ടീമിൽ ഉൾപ്പെടുത്താൻ ബിസിസിഐ അനുവാദം നൽകിയിരുന്നു. എല്ലാ താരങ്ങളും ബയോ ബബിളിൽ ആയിരിക്കും എന്നതിനാൽ പരുക്കേറ്റ താരങ്ങൾക്ക് പകരം മറ്റ് താരങ്ങളെ ടീമിൽ ഉൾപ്പെടുത്താനാവില്ല. നേരത്തെ 20 താരങ്ങളെ ഉൾപ്പെടുത്താനാണ് ബിസിസിഐ അനുമതി നൽകിയിരുന്നത്.”- മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പറഞ്ഞു.
Read Also : സയ്യിദ് മുഷ്താഖ് അലി ട്രോഫി: മുംബൈയെ സൂര്യകുമാർ നയിക്കും; അർജുൻ തെണ്ടുൽക്കർക്ക് ഇടമില്ല
മുംബൈ ടീമിനെ സൂര്യകുമാർ യാദവാണ് നയിക്കുക. പരിശീലന മത്സരങ്ങളിൽ മികച്ച ഫോമിലുള്ള താരം മുൻപ് ആഭ്യന്തര മത്സരങ്ങളിൽ മുംബൈയെ നയിച്ചിട്ടുണ്ട്. പരിശീലന മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയ കൗമാര ഓപ്പണർ യശസ്വി ജയ്സ്വാൾ, ശിവം ദുബേ എന്നിവരും ടീമിൽ ഇടം നേടിയിരുന്നു. പരിശീലന മത്സരങ്ങളിൽ മികച്ച പ്രകടനം നടത്താൻ സാധിക്കാതിരുന്നതിനെ തുടർന്നാണ് അർജുൻ തെണ്ടുൽക്കറെ ടീമിൽ ഉൾപ്പെടുത്താതിരുന്നത്.
ജനുവരി 10 മുതലാണ് ടൂർണമെൻ്റ് ആരംഭിക്കുക. ഡൽഹി, കേരള, ഹരിയാന, ആന്ധ്രപ്രദേശ് എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ്പ് ഇയിലാണ് മുംബൈ ഉൾപ്പെട്ടിരിക്കുന്നത്.
Story Highlights – Arjun Tendulkar added to Mumbai squad for Syed Mushtaq Ali Trophy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here