Advertisement

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് സിപിഐഎം സംസ്ഥാന സമിതിയിൽ ചർച്ച ചെയ്യും

January 2, 2021
3 minutes Read

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് സിപിഐഎം സംസ്ഥാന സമിതിയിൽ ചർച്ചയ്ക്ക്. മികച്ച വിജയം നേടാനായപ്പോഴും ശക്തി കേന്ദ്രങ്ങളിലെ വോട്ട് ചോർച്ചയും അവിടങ്ങളിലെ ബിജെപി മുന്നേറ്റവും പരിശോധിക്കാൻ ഇന്നലെ ചേർന്ന യോഗം തീരുമാനിച്ചു.

നിയമസഭാ തെരഞ്ഞടുപ്പിന് മുൻപ് വീഴ്ചകൾ കണ്ടെത്തി പരിശോധിക്കാനാണ് ശ്രമം. തദ്ദേശ തെരഞ്ഞെടുപ്പിൽ നേമം ഉൾപ്പെടെ 99 നിയമ സഭാ മണ്ഡലങ്ങളിൽ ഭൂരിപക്ഷം ഇടതുമുന്നണിയ്‌ക്കെന്നാണ് സെക്രട്ടേറിയറ്റ് യോഗത്തിലെ പ്രാഥമിക വിലയിരുത്തൽ. 41 ഇടത്ത് യുഡിഎഫിനാണ് മേൽകൈ. ജില്ലകളിൽ നിന്നുള്ള റിപ്പോർട്ട് പരിശോധിച്ച ശേഷം ഇക്കാര്യത്തിൽ അന്തിമ കണക്കിലെത്തും. നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും രണ്ട് ദിവസം നീളുന്ന യോഗത്തിൽ ചർച്ചചെയ്യും. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ തിരുവനന്തപുരത്ത് എൽകെജി ഹാളിലാവും സംസ്ഥാന സമിതി ചേരുക.

Story Highlights – CPI (M) state committee will discuss the report of the district committees on the local body election results

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top