Advertisement

വിദ്യാര്‍ത്ഥികള്‍ക്കായുള്ള കെഎസ്ആര്‍ടിസി കണ്‍സഷന്‍ കൗണ്ടറുകള്‍ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കും

January 2, 2021
2 minutes Read

സംസ്ഥാനത്തെ സ്‌കൂളുകളും കോളജുകളിലും തുറന്ന് പ്രവര്‍ത്തനം ആരംഭിച്ച സാഹചര്യത്തില്‍ കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ യൂണിറ്റുകളിലേയും കണ്‍സഷന്‍ കൗണ്ടറുകള്‍ തിങ്കളാഴ്ച (ജനുവരി 4) മുതല്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ സിഎംഡി നിര്‍ദ്ദേശം നല്‍കി.

സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അദ്ധ്യയനം ആരംഭിച്ചിട്ടുള്ള 10, പ്ലസ് ടു ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കും (സെമസ്റ്റര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്ക് സര്‍ക്കാര്‍/എയ്ഡഡ് കോളജുകളിലെ വിദ്യാര്‍ഥികള്‍ക്ക്) നിലവിലെ നിയമപ്രകാരം കണ്‍സഷന്‍ അനുവദിക്കും.

സെല്‍ഫ് ഫിനാന്‍സിംഗ്, പ്രൈവറ്റ് വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് മുന്‍ വര്‍ഷങ്ങളിലേതു പോലെ ചീഫ് ഓഫീസ് അനുമതി ലഭിക്കുന്ന മുറയ്ക്ക് കണ്‍സഷന്‍ ടിക്കറ്റുകള്‍ വിതരണം ചെയ്യണമെന്നും കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ബിജുപ്രഭാകര്‍ അറിയിച്ചു.

Story Highlights – KSRTC concession counters for students will be operational from Monday

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top