പികെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക്; തീരുമാനത്തിന് ദേശീയ നിര്‍വാഹക സമിതി അംഗീകാരം

മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയെ സംസ്ഥാന സംഘടനാ പ്രവര്‍ത്തനത്തിന് നിയോഗിച്ച തീരുമാനത്തിന് അംഗീകാരം. കോഴിക്കോട് ചേര്‍ന്ന ദേശീയ നിര്‍വാഹക സമിതിയോഗമാണ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിന് അംഗീകാരം നല്‍കിയത്. നോമ്പ് കാലത്ത് വോട്ടെടുപ്പ് നടത്തരുതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെടുമെന്നും നിര്‍വാഹക സമിതി യോഗത്തിനു ശേഷം ഇ.ടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു.
സംസ്ഥാന രാഷ്ട്രീയത്തിലേക്ക് കുഞ്ഞാലികുട്ടി മടങ്ങി എത്തുമ്പോഴും, പാര്‍ട്ടി ചുമതലകളില്‍ തത്കാലം മാറ്റം വേണ്ടെന്നാണ് ലീഗ് നിലപാട്. ലോക്‌സഭാ അംഗത്വം എപ്പോള്‍ രാജിവയ്ക്കും എന്ന കാര്യത്തില്‍ വ്യക്തതയില്ല. എംപി സ്ഥാനം രാജി വക്കുന്നതില്‍ യൂത്ത് ലീഗിന്റെ എതിര്‍പ്പ് വകവക്കാതെയാണ് കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിയെത്തുന്നത്. ഡല്‍ഹിയിലെ കര്‍ഷക സമരത്തിനും ലീഗ് നിര്‍വാഹക സമിതി പിന്തുണ പ്രഖ്യാപിച്ചു. ലീഗ് എംപിമാരുടെ നേതൃത്തില്‍ സമരഭൂമി സന്ദര്‍ശിക്കും. രാഷ്ട്രീയ കാര്യ സമിതി അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ , ദേശീയ പ്രസിഡന്റ് പ്രൊഫസര്‍ കെ.എം ഖാദര്‍ മൊയ്തീന്‍, പി.കെ കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ്, ഇ.ടി മുഹമ്മദ് ബഷീര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പാണ് നിര്‍വാഹക സമിതി യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയായത്.
Story Highlights – PK Kunhalikutty to kerala politics; decision was approved by the National Executive Committee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here