വ്യക്തികളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രധാന നീക്കവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

വ്യക്തികളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രധാന നീക്കവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സ്വകാര്യ കമ്പനികൾക്ക് സിസിടിഎൻഎസ് രേഖകൾ പരിശോധിക്കാനുള്ള അവസരം നൽകൻ മന്ത്രാലയം തീരുമാനിച്ചു. രാജ്യത്തെ 16,098 പൊലീസ് സ്റ്റേഷനുകളിലെ 95 ശതമാനവും ഇപ്പോൾ സിസിടിഎൻഎസ് സംവിധാനം പരസ്പര ബന്ധിതമാണ്. എന്നാൽ, ഇക്കാര്യം ഔദ്യോഗികമായി സ്ഥിതീകരിയ്ക്കാനോ നിഷേധിയ്ക്കാനോ തയാറല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയ വക്താക്കൾ പ്രതികരിച്ചു.
സ്വകാര്യത അത് ആരുടെതായാലും പരമപ്രധാനവും സംരക്ഷിയ്ക്കപ്പെടേണ്ടതുമാണെന്നുള്ള സങ്കൽപമാണ് രാജ്യത്തിന്റെ സാമാന്യ നീതി കാഴ്ചപ്പാടിന്. ഇത് ഭേഭഗതിപ്പെടുന്ന സാഹചര്യമാകും സിസിടിഎൻഎസ് രേഖകളുടെ പങ്കുവയ്ക്കലിലൂടെയുണ്ടാകുക. ആഭ്യന്തരമന്ത്രാലയത്തിന് കീഴിൽ കുറ്റവാളികളുടെ സ്വകാര്യ വിവരങ്ങൾ സംഭരിയ്ക്കുന്ന സംവിധാനമാണ് സിസിടിഎൻഎസ്. ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിംഗ് സംവിധാനമാണ് സിസിടിഎൻഎസ്. രാജ്യത്തെ 16,098 പൊലീസ് സ്റ്റേഷനുകളിൽ 95 ശതമാനവും ഇപ്പോൾ സിസിടിഎൻഎസ് സംവിധാനത്താൽ പരസ്പരം ബന്ധിപ്പിച്ചിരിയ്ക്കുന്നു. പൊലീസ് സ്റ്റേഷനുകളിൽ കുറ്റാരോപിതരായി എത്തുന്ന എല്ലാവരുടെയും വിവരങ്ങൾ ഈ സംവിധാനം ശേഖരിയ്ക്കുന്നു. ഇവയാണ് സ്വകാര്യ കമ്പനികൾക്ക് പരിശോധിയ്ക്കാനായി തുറന്ന് വയ്ക്കുക. ഫീസ് ഈടാക്കി സിസിടിഎൻഎസ് സംവിധാനത്തിലെ രേഖകളുടെ പരിശോധന അനുവദിയ്ക്കാനുള്ള നടപടികളാണ് ഇതിനകം പൂർത്തിയായി കഴിഞ്ഞത്. നിയമിയ്ക്കാൻ ഉദ്ദ്യേശിയ്ക്കുന്ന ജീവനക്കാരന്റെ ക്രിമിനൽ പശ്ചാത്തലം പരിശോധിയ്ക്കാൻ വേണ്ടിയുള്ള സംവിധാനം എന്നതാണ് ഇതിനുള്ള വ്യാഖ്യാനം. എഫ്‌ഐആർ അടക്കമുള്ള രേഖകൾ ഉൾപ്പടെ പരിശോധിയ്ക്കാനുള്ള അവസരം ഇതുവഴി സ്വകാര്യ സ്ഥാപനങ്ങൾക്ക് വന്ന് ചേരും. സ്വകാര്യ കമ്പനികൾക്ക് സിസിടിഎൻഎസ് രേഖകൾ പരിശോധിയ്ക്കാൻ അവസരം നൽകുന്നത് സംബന്ധിച്ച വാർത്ത നിഷേധിയ്ക്കാനോ സ്ഥിതീകരിയ്ക്കാനോ തയാറല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ വക്താക്കൾ ട്വന്റിഫോറിനോട് പ്രതികരിച്ചു.
Story Highlights – Union Home Ministry has made a significant move on the issue of privacy of individuals
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here