ഹർദ്ദിക് പാണ്ഡ്യയും വിരാട് കോലിയും ബേബി സ്റ്റോർ സന്ദർശിച്ച സംഭവം; കൊവിഡ് മാനദണ്ഡം ലംഘിച്ചിരുന്നു എന്ന് റിപ്പോർട്ട്

ഓസീസ് പര്യടനത്തിനിടെ ഹർദ്ദിക് പാണ്ഡ്യയും വിരാട് കോലിയും ബേബി സ്റ്റോർ സന്ദർശിച്ച സംഭവം കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനമായിരുന്നു എന്ന് റിപ്പോർട്ട്. കടയിൽ മാസ്ക് ധരിക്കാതെ എത്തിയ താരങ്ങൾ ജീവനക്കാർക്കൊപ്പം ചിത്രങ്ങൾ എടുത്തിരുന്നു. ഇത് കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനമായിരുന്നു എന്ന് ഓസ്ട്രേലിയൻ മാധ്യമമായ ദി ഏജാണ് റിപ്പോർട്ട് ചെയ്തത്.
Read Also : രോഹിത്, ഗിൽ, പന്ത് എന്നിവർ മൂന്നാം ടെസ്റ്റിൽ കളിച്ചേക്കുമെന്ന് റിപ്പോർട്ട്
അതേസമയം, ബയോ ബബിൾ നിബന്ധനകൾ ലംഘിച്ചോ എന്ന സംശയത്തിലാണെങ്കിലും രോഹിത് ശർമ്മ അടക്കമുള്ള മൂന്ന് താരങ്ങൾ ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് കളിച്ചേക്കുമെന്ന് റിപ്പോർട്ട്. അന്വേഷണം നടക്കുന്ന അഞ്ച് താരങ്ങളും മറ്റ് ടീം അംഗങ്ങൾക്കൊപ്പം സിഡ്നിയിൽ എത്തിയിട്ടുണ്ട്. മറ്റ് താരങ്ങളിൽ നിന്ന് സാമൂഹിക അകലം പാലിച്ചായിരുന്നു യാത്രയെങ്കിലും ടീമിനൊപ്പം തന്നെയാണ് താരങ്ങൾ തുടരുന്നത്.
രോഹിത് ശർമ്മ, ശുഭ്മൻ ഗിൽ, ഋഷഭ് പന്ത്, നവദീപ് സെയ്നി, പൃഥ്വി ഷാ എന്നീ താരങ്ങളാണ് വിവാദത്തിലായത്. പുറത്തുനിന്ന് ഭക്ഷണം കഴിക്കാൻ അനുമതി ഉണ്ടെങ്കിലും റെസ്റ്റോറൻ്റിനു പുറത്ത് ഇരിപ്പിട സൗകര്യം ഒരുക്കി അവിടെ ഇരുന്ന് കഴിക്കണമെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നിർദ്ദേശം. എന്നാൽ, താരങ്ങൾ റെസ്റ്റോറൻ്റിനുള്ളിൽ ഇരുന്നാണ് ഭക്ഷണം കഴിച്ചത്. ഒപ്പം ആരാധകനുമായി അടുത്ത് ഇടപഴകിയതും ഋഷഭ് പന്ത് ഇയാളെ ആലിംഗനം ചെയ്തതും ഗുരുതരമായ ചട്ടലംഘനമായാണ് കണക്കാക്കപ്പെടുന്നത്.
Story Highlights – virat Kohli, Hardik Pandya also breached COVID protocols report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here