Advertisement

കാസർഗോഡ് ബസ് അപകടം; തഹസിൽദാർ ഇന്ന് സ്ഥലം സന്ദർശിക്കും

January 4, 2021
2 minutes Read

കാസർഗോഡ് ബസ് അപകടം ഡ്രൈവറുടെ അനാസ്ഥ കൊണ്ടെന്ന് പ്രാഥമിക റിപ്പോർട്ട്. അപകടം കേരളത്തിലാണോ കർണാടകയിലാണോയെന്ന് തഹസിൽദാർ ഇന്ന് സ്ഥലം സന്ദർശിച്ച് ഉറപ്പുവരുത്തും. അതേസമയം, വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത് കർണാടകയിലാണെന്ന് പൊലീസ് കണ്ടെത്തി.

ഇന്നലെയാണ് പാണത്തൂർ – പുത്തൂർ പാതയിൽ പരിയാരത്തെ ചെങ്കുത്തായ ഇറക്കത്തിലാണ് വിവാഹ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടത്. ഇറക്കത്തിൽ ന്യൂട്രലിൽ ഓടിയ ബസ് നിയന്ത്രണം വിട്ട് ആദ്യം മരത്തിൽ ഇടിക്കുകയായിരുന്നു. പിന്നാലെ റോഡരികിലെ വീടിനു മുകളിലേക്ക് മറിയുകയും ചെയ്തത്. സംഭവത്തിൽ ഏഴ് പേർ മരിക്കുകയും നാൽപതിലധികം ആളുകൾക്ക് പരുക്കേൽക്കുകയും ചെയ്തത്. അപകടം സംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കൂടിയായ കാഞ്ഞങ്ങാട് സബ് കളക്ടറെയാണ് ജില്ല കളക്ടർ ചുമതലപ്പെടുത്തിയിരിക്കുന്നത്.

Story Highlights – Kasargod bus accident; The tehsildar will visit the place today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top