സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല

ഡോളര്‍ കടത്ത് കേസില്‍ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന്‍ ഇന്ന് കസ്റ്റംസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ല. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടുള്ള നോട്ടീസ് കെ. അയ്യപ്പന് ലഭിച്ചിട്ടില്ലെന്നാണ് വിശദീകരണം. യുഎഇ കോണ്‍സുലേറ്റിലെ ഡ്രൈവര്‍മാരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അയ്യപ്പനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് തീരുമാനിച്ചത്.
ഇന്നലെയാണ് കസ്റ്റംസ് കെ. അയ്യപ്പനെ ഫോണില്‍ വിളിച്ച് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ കസ്റ്റംസ് ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടില്ല. അതിനാലാണ് ചോദ്യം ചെയ്യലിന് അയ്യപ്പന്‍ ഹാജരാകാത്തത് എന്നാണ് വിവരം.
Story Highlights – Speakers Assistant Private Secretary will not appear for questioning today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here