ഉത്തർപ്രദേശിൽ 50കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു; രണ്ട് പേർ അറസ്റ്റിൽ

ഉത്തർപ്രദേശിൽ 50 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ബദ്വാർ ജില്ലയിലാണ് സംഭവം. അംഗൻവാടി ജീവനക്കാരിയാണ് കൊല്ലപ്പെട്ടത്. ജനുവരി മൂന്നാം തീയതിയാണ് സംഭവം നടന്നത്.
സംഭവ ദിവസം വൈകിട്ട് ക്ഷേത്രത്തിൽ പോയ സ്ത്രീയുടെ മൃതദേഹം ക്ഷേത്രത്തിലെ പുരോഹിതനും മറ്റ് രണ്ട് പേരും ചേർന്ന് വീട്ടിലെത്തിട്ടു. കിണറ്റിൽ വീണ് മരിച്ചുവെന്നാണ് ഇവർ വീട്ടുകാരോട് പറഞ്ഞത്. മൃതദേഹം വീടിന്റെ വാതിലിന് മുന്നിൽ കിടത്തിയ ശേഷം ഇവർ സ്ഥലം വിടുകയും ചെയ്തു. പുരോഹിതന്റേയും കൂടെയുണ്ടായിരുന്നവരുടേയും പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ പൊലിസിൽ വിവരം അറിയിച്ചു. തുടർന്ന് സ്ത്രീയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തു. പോസ്റ്റുമോർട്ടത്തിൽ സ്ത്രീ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതായി തെളിഞ്ഞു. സംഭവം വിവാദമായതോടെ എസ്.എസ്.പി. അടക്കമുള്ള മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ കേസിൽ ഇടപെട്ടു.
സംഭവത്തിൽ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. കേസിൽ അലംഭാവം കാണിച്ച സ്റ്റേഷൻ ഹൗസ് ഓഫിസറെ സസ്‌പെൻഡ് ചെയ്തതായി ബദ്വാൻ ജില്ലാ പൊലീസ് മേധാവി അറിയിച്ചു. അതേസമയം, താൻ നിരപരാധിയാണെന്ന് വിശദീകരിച്ചുള്ള പുരോഹിതന്റെ വിഡിയോയും പുറത്തുവന്നു. ക്ഷേത്രത്തിൽ പ്രാർഥനയ്ക്ക് വന്ന സ്ത്രീ കിണറ്റിൽ വീണതാണെന്നും താനടക്കമുള്ളവർ രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നുമാണ് വിശദീകരണം.
Story Highlights – 50-Year-Old Woman Gang-Raped
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here