Advertisement

ഡോളര്‍ കടത്ത് കേസ്; കസ്റ്റംസിന്റെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും

January 6, 2021
1 minute Read

ഡോളര്‍ കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്യല്‍ ഇന്നും തുടരും. സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനോട് ഇന്ന് രാവിലെ 10 മണിക്ക് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാന്‍ കസ്റ്റംസ് വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെയും ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അയ്യപ്പന്‍ ഹാജരായിരുന്നില്ല.

അയ്യപ്പന്‍ ചോദ്യംചെയ്യലില്‍ നിന്നും ഒഴിഞ്ഞു മാറുന്നതായാണ് കസ്റ്റംസ് വിലയിരുത്തല്‍. ഇന്നും അയ്യപ്പന്‍ ഹാജരാവാന്‍ സാധ്യതയില്ലെന്നാണ് കസ്റ്റംസ് സംഘം നല്‍കുന്ന സൂചന. നിയമസഭാ സമ്മേളനം ഉടന്‍ ചേരാന്‍ ഉള്ളതിനാല്‍ ഓഫീസില്‍ ജോലി കൂടുതലാണെന്ന വിശദീകരണമാണ് അയ്യപ്പന്‍ നല്‍കുന്നത്. യുഎഇ കോണ്‍സുലേറ്റിലെ ഡ്രൈവര്‍മാര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അയ്യപ്പനെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.

Story Highlights – Dollar smuggling case; Customs questioning continues today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top