ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; എം.സി. കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന എം. സി. കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കാസര്‍ഗോഡ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ജാമ്യാപേക്ഷയില്‍ വാദം നടക്കുക. കാസര്‍ഗോഡ് ടൗണ്‍ പൊലീസില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസിലാണ് കമറുദ്ദീന്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. കഴിഞ്ഞ ദിവസം മൂന്ന് കേസുകളില്‍ ഹൈക്കോടതി കമറുദ്ദീന് ജാമ്യം നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും ജാമ്യാപേക്ഷയുമായി കീഴ് കോടതിയെ സമീപിച്ചത്.
25 കേസുകളാണ് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ കമറുദ്ദിനെതിരായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഹൈക്കോടതി ജാമ്യം നല്‍കിയെങ്കിലും മറ്റ് കേസുകളില്‍ എംഎല്‍എ ഇപ്പോഴും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്റില്‍ കഴിയുകയാണ്. കഴിഞ്ഞ നവംബര്‍ ഏഴിനാണ് കമറുദ്ദീനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
Story Highlights – Jewelery investment fraud; M.C. Kamaruddin MLA’s bail application considered today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here