ജോസ് കെ മാണിയുടെ രാജി വിഷയത്തിൽ അവ്യക്തത തുടർന്ന് കേരള കോൺഗ്രസ്

ജോസ് കെ മാണിയുടെ രാജി വിഷയത്തിൽ അവ്യക്തത തുടരുന്നു. ഇന്ന് ഡൽഹിയിൽ എത്തിയത് രാജി സമർപ്പിയ്ക്കാനാണെന്ന് അഭ്യൂഹങ്ങൾ ഉയർന്നെങ്കിലും അതുണ്ടായില്ല. രാജിക്കാര്യത്തിൽ തീരുമാനം മുതിർന്ന അഭിഭാഷകരോട് ചോദിച്ച ശേഷമേ ഉണ്ടാകൂ എന്ന് ജോസ് കെ മാണി പ്രതികരിച്ചു.
മുന്നണി വിട്ടിട്ടും ജോസ് കെ മാണി എംപി സ്ഥാനം രാജിവയ്ക്കാത്തതിൽ വ്യാപക വിമർശനമാണ് യുഡിഎഫ് ഉയർത്തിയത്. കേരള കോൺഗ്രസിന്റെ നിലപാടിനെ രാഷ്ട്രീയ ധാർമ്മികത ഇല്ലായ്മയായാണ് കോൺഗ്രസ് വിലയിരുത്തുന്നത്. രാജിവയ്ക്കണമെങ്കിൽ നേരത്തെ ആകുമായിരുന്നു എന്ന് കോൺഗ്രസ് വിമർശിക്കുന്നു.
ചൊവ്വാഴ്ച രാത്രി ഡല്‍ഹിയിലെത്തിയ ജോസ് കെ. മാണി ഇന്ന് തന്നെ രാജിക്കത്ത് കൈമാറിയേക്കുമെന്ന് സൂചനകള്‍ പുറത്തുവന്നിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട കേസുകള്‍ നിലനില്‍ക്കുന്നതിനാലാണ് രാജി തീരുമാനം ജോസ് കെ.മാണി വൈകിപ്പിച്ചതെന്നാണ് വിവരം.
Story Highlights – Jose k Mani, Kerala congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here