Advertisement

കാസര്‍ഗോട്ട് ഒന്നര വയസുകാരന്‍ മരിച്ച സംഭവം; അമ്മ അറസ്റ്റില്‍

January 6, 2021
1 minute Read

കാസര്‍ഗോട്ട് ഒന്നര വയസുകാരന്‍ മരിച്ച സംഭവത്തില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. പെര്‍ളത്തടുക്ക സ്വദേശി ശാരദയാണ് അറസ്റ്റിലായത്. കാട്ടുകുക്കെയില്‍ കഴിഞ്ഞ മാസമാണ് കുഞ്ഞിനെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വാതിക്കാണ് മരിച്ചത്.

പെർഡാജെയിലെ പൊതു കിണറ്റിൽ കഴിഞ്ഞ മാസം നാലിനാണ് ഒന്നര വയസുകാരനായ സ്വാതിക്കിന്റ മൃതദേഹം കണ്ടെത്തിയത്. സംഭവ ദിവസം കുഞ്ഞുമായി അമ്മ ശാരദ കിണറ്റിനടുത്തേക്ക് പോകുന്നത് പ്രദേശവാസികൾ കണ്ടിരുന്നു. മ‍ൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാർ സംശയമുന്നിയിച്ചു.

ഇതേ തുടർന്ന് പരിയാരം മെ‍ഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ് മോർട്ടത്തിലാണ് മരണം കൊലപാതകമാണെന്നതിന്റ സൂചനകൾ ലഭിച്ചത്. തുടർന്ന് ബദിയടുക്ക പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുപത്തഞ്ചുകാരിയായ ശാരദ അറസ്റ്റിലായത്. നേരത്തെ മാനസികാസ്വാസ്ഥ്യത്തിന് ചികത്സയിലായിരുന്നു ശാരദ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

അതേസമയം നവജാത ശിശുവിനെ ഇയർഫോണിൻ്റെ വയർ കഴുത്തിൽ മുറുക്കി കൊന്ന സംഭവത്തിൽ ബദിയടുക്ക പോലീസ് അന്വേഷണം ഊർജിതമാക്കി. ചെടേക്കാലിലെ ഷാഫിനയുടെ നവജാത ശിശുവിൻ്റെ മൃതദേഹമാണ് കിടപ്പുമുറിയിലെ കട്ടിലിനടിയിൽ കണ്ടെത്തിയത്.
കഴിഞ്ഞ മാസം 16നായിരുന്നു സംഭവം.
കേസിൽ കുട്ടിയുടെ അമ്മയുൾപ്പെടെയുള്ളവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

Story Highlights – child death, kasargod

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top