അമിതവേഗതയിൽ വാഹനമോടിച്ചത് ചോദ്യം ചെയ്തു; എറണാകുളത്ത് യുവാവിനെയും കുടുംബത്തെയും സാമൂഹ്യവിരുദ്ധർ ആക്രമിച്ചതായി പരാതി

എറണാകുളം നായരമ്പലത്ത് യുവാവിനെയും കുടുംബത്തെയും സാമൂഹ്യവിരുദ്ധർ ആക്രമിച്ചതായി പരാതി. നായരമ്പലം സ്വദേശി അജയ് ദേവിനും പിതൃസഹോദരനും ആണ് ക്രൂരമായി മർദ്ദനമേറ്റത്.
അമിതവേഗതയിൽ വാഹനമോടിച്ചത് ചോദ്യം ചെയ്തതിന്റെ പേരിലാണ് അജയ് ദേവിനേയും പിതൃസഹോദരൻ ശിവറാമിനേയും ഒരു കൂട്ടം ആളുകൾ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ചത്.
രാത്രി 11 മണിയോടെ ആയുധങ്ങളുമായി ഏഴോളം യുവാക്കൾ വീട്ടിൽ അതിക്രമിച്ചു കയറുകയായിരുന്നു. വീടിന്റെ ജനൽ ചില്ലുകളും ഒരു ബൈക്കും ഇവർ അടിച്ചുതകർത്തു.
സഹോദരിയുടെ വിവാഹ ചടങ്ങ് നടക്കുന്നതിനിടെ അലക്ഷ്യമായി യുവാക്കൾ വാഹനവുമായി ചീറിപ്പാഞ്ഞത് ചോദ്യം ചെയ്തിരുന്നുവെന്ന് അജയ് പറയുന്നു. ചടങ്ങിനെത്തിയ ചില ബന്ധുക്കൾ ഇത് തടയുകയും വാക്കുതർക്കം ഉണ്ടാകുകയും ചെയ്തു. ഇതിൻറെ പകവീട്ടൽ ആയാണ് രാത്രിയിൽ വീട്ടിൽ കയറി അക്രമണം നടത്തിയതെന്നാണ് ആരോപണം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Story Highlights – ernakulam youth attacked by group
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here