നെടുങ്കണ്ടം കസ്റ്റഡി മരണം; ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

നെടുങ്കണ്ടം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ടുള്ള ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് നാരായണ കുറുപ്പാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സ്ത്രീകളെ വിലങ്ങണിയിച്ച് നടത്തിയതടക്കം ഗുരുതര അച്ചടക്ക ലംഘനമാണുണ്ടായെന്നാണ് കമ്മീഷന്‍ കണ്ടെത്തല്‍.
ഹരിത ഫിനാന്‍സ് തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായിരുന്ന രാജ്കുമാറിനെ 2019 ജൂലൈ 21 നാണ് പീരുമേട് സബ് ജയിലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസിനെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയ സമ്മര്‍ദം മൂലമാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചത്. സെക്രട്ടറിയറ്റിലെത്തി ജസ്റ്റിസ് നാരായണ കുറുപ്പ് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
Read Also : നെടുങ്കണ്ടം കസ്റ്റഡി മരണം; ജനുവരി ആദ്യവാരം റിപ്പോർട്ട് കൈമാറും
കസ്റ്റഡി മരണങ്ങള്‍ ഒഴിവാക്കാന്‍ വേണ്ട നിര്‍ദേശങ്ങളും ജുഡീഷ്യല്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിലുണ്ട്. കമ്മീഷന്‍ ഇടപെടലിനെ തുടര്‍ന്നായിരുന്നു രാജ്കുമാറിന്റെ മൃതദേഹം റീപോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കിയത്. ഹൃദ്രോഗിയായിരുന്ന രാജ്കുമാറിന് മര്‍ദനം മൂലമാണ് ന്യൂമോണിയ ബാധ ഉണ്ടായതെന്ന് റീ പോസ്റ്റുമോര്‍ട്ടത്തിലൂടെ വ്യക്തമായിരുന്നു. 73 സാക്ഷികളെ വിളിച്ചു വരുത്തി തെളിവെടുപ്പ് നടത്തിയതിനു ശേഷമാണ് അന്തിമ റിപ്പോര്‍ട്ട് തയാറാക്കിയത്.
കുറ്റക്കാര്‍ക്കെതിരെ അനന്തമായി നീണ്ടുപോകാതെ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ജസ്റ്റിസ് നാരായണ കുറുപ്പ് പറഞ്ഞു. ആരോപണ വിധേയരായവര്‍ അന്വേഷണവുമായി സഹകരിച്ചില്ലെന്നും കുറ്റക്കാരെ ശിക്ഷിക്കുമ്പോഴാണ് കുടുംബത്തിന് നീതി കിട്ടുന്നതെന്നും ജസ്റ്റിസ് നാരായണ കുറുപ്പ്.
Story Highlights – nedumkandam custody death, judicial commision
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here