വേറിട്ട കാഴ്ചാനുഭവമായി ലവ് 916 ഹ്രസ്വ ചിത്രം

തന്മയത്വമായ കാഴ്ചാനുഭവം ഒരുക്കി ലവ് 916 എന്ന ഹ്രസ്വ ചിത്രം. ഹൃദയസ്പര്‍ശിയായ കഥ പറയുന്ന ഷോര്‍ട്ട് ഫിലിം ആണിത്. മികച്ച അവതരണ രീതി കൊണ്ട് നല്ല അനുഭവമാണ് ഈ ഹ്രസ്വ ചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുക. പഴയകാല ജീവിത രീതികളെ കൂടിയാണ് ലവ് 916 ഓര്‍മപ്പെടുത്തുന്നത്. പുതുമയ്ക്കപ്പുറം വേറിട്ട കാഴ്ചാനുഭവം നിറയ്ക്കാന്‍ ഈ ഷോര്‍ട്ട് ഫിലിമിന് കഴിഞ്ഞു.
ഭക്ഷണത്തിന്റെ വില മനസിലാക്കാനും വറ്റിപോകാത്ത മനുഷ്യ നന്മയെ തിരിച്ചറിയാനും ഈ ഹ്രസ്വ ചിത്രത്തിലൂടെ സാധിക്കും. ലവ് 916 എന്ന ഈ ഹ്രസ്വ ചിത്രം മനസ്സില്‍ തട്ടി നില്‍ക്കുന്ന അനുഭവമാണ് ഓരോ പ്രേക്ഷകനും നല്‍കുക.
സാലി നെന്മാറ ആണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, നിര്‍മാണം എന്നിവ നിര്‍വഹിച്ചിരിക്കുന്നത്. ക്യാമറ, എഡിറ്റ് എന്നിവ ചെയ്തിരിക്കുന്നത് ജിജു കെ രാജ്, അസിസ്റ്റന്റ് ക്യാമറമാന്‍- സതീഷ്, അസിസ്റ്റന്റ് ഡയറക്ടര്‍- സജിത്ത് നെന്മാറ, അസ്സോസിയേറ്റ് ഡയറക്ടര്‍ ജിത്തു സതീഷ്, സംഗീതം- സജിത്ത് ശങ്കര്‍, ഗായകന്‍- വിഷ്ണു ദാസ്, വരികള്‍- സിജില്‍ കൊടുങ്ങല്ലൂര്‍, സൗണ്ട് മിക്‌സിംഗ്- റാടിയേഷ് പാല്‍, മേക്കപ്പ്- കൃഷ്ണന്‍ കുട്ടി, ടൈറ്റില്‍- ഹരി എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.
Story Highlights – short film
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here