പത്തുരൂപയെച്ചൊല്ലി തർക്കം; പഴക്കച്ചവടക്കാരനെ സംഘം ചേർന്ന് അടിച്ചുകൊന്നു

പത്തുരൂപയെച്ചൊല്ലിയുള്ള തർക്കത്തൊനൊടുവിൽ പഴക്കച്ചവടക്കാരനെ സംഘം ചേർന്ന് അടിച്ചുകൊന്നു. ഹൈദരാബാദിലാണ് സംഭവം. 34കാരനായ ഷാകിബ് അലിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. കൊലപാതകത്തിൽ 7 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ആഴ്ചയാണ് കൊലപാതകം നടന്നത്. കേസിൽ പ്രതിയായ നസീം എന്നയാൾ പ്രായപൂർത്തിയാവാത്ത ആൺകുട്ടിക്കൊപ്പം പഴം വാങ്ങാൻ കടയിൽ ചെന്നപ്പോഴായിരുന്നു സംഭവം. ഇരുവരും ചേർന്ന് ഷാക്കിബിൽ നിന്ന് മുന്തിരിയും പൈനാപ്പിളും വാങ്ങി. 20 രൂപയാണ് വിലയായി നൽകിയത്. എന്നാൽ 30 രൂപ നൽകണമെന്ന് ഷാക്കിബ് ആവശ്യപ്പെട്ടു. തുടർന്ന് 10 രൂപയെച്ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റമായി. വാക്കുതർക്കത്തിൽ പ്രകോപിതനായ നസീം സുഹൃത്തുക്കളെ വിളിച്ചുവരുത്തി ഷാക്കിബിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു,.
ഗുരുതരമായി പരുക്കേറ്റ ഷാക്കിബിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെട്ടു.
Story Highlights – Six held for murder of fruit vendor in Hyderabad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here