ടെലഗ്രാമില്‍ സുരക്ഷാ പ്രശ്‌നമെന്ന് കണ്ടെത്തല്‍; വിവരങ്ങള്‍ ഹാക്കര്‍മാര്‍ക്ക് ലഭിക്കും
മെസേജിംഗ് ആപ്ലിക്കേഷനായ ടെലഗ്രാമില്‍ സുരക്ഷാ പ്രശ്‌നമെന്ന് റിപ്പോര്‍ട്ടുകള്‍. ടെലഗ്രാം മെസഞ്ചറിലെ ‘പീപ്പിള്‍ നിയര്‍ബൈ’ സംവിധാനം ഉപയോഗിച്ച് ഹാക്കര്‍മാര്‍ക്ക് ഉപയോക്താക്കളുടെ കൃത്യമായ ലൊക്കേഷന്‍ കണ്ടെത്താനാകുമെന്ന് സ്വതന്ത്ര ഗവേഷകനായ അഹമ്മദ് ഹസന്‍ പറയുന്നു.
ആര്‍സ് ടെക്‌നിക്കയിലെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ടെലഗ്രാമില്‍ ഓരോ പ്രദേശത്തെയും ആളുകള്‍ക്ക് ലോക്കല്‍ ഗ്രൂപ്പുകള്‍ ക്രിയേറ്റ് ചെയ്യുന്നതിനുള്ള സംവിധാനമുണ്ട്. ഇത് വഴിയായി തട്ടിപ്പുകാര്‍ അവരുടെ ലൊക്കേഷന്‍ മറച്ചുവച്ച് ഇത്തരം ലോക്കല്‍ ഗ്രൂപ്പുകളില്‍ കയറിപ്പറ്റാന്‍ സാധ്യതയുണ്ടെന്ന് അഹമ്മദ് ഹസന്‍ പറയുന്നു. ഇത് പലവിധത്തിലുള്ള തട്ടിപ്പുകള്‍ക്കും ഉപയോഗിക്കപ്പെട്ടേക്കാം.
Read Also : പ്രൈവസി പോളിസിയിലെ മാറ്റം; വാട്‌സ്ആപ്പ് ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു
പലര്‍ക്കും തങ്ങളുടെ ലൊക്കേഷന്‍ ലോക്കല്‍ ഗ്രൂപ്പുകളില്‍ പങ്കുവയ്ക്കപ്പെടുന്നുണ്ടെന്ന് അറിയില്ല. ഉപയോക്താക്കളുടെ വീട്ടുനമ്പര്‍ അടക്കം ഇത്തരത്തില്‍ പങ്കുവയ്ക്കപ്പെട്ടേക്കാമെന്നും അഹമ്മ് ഹസന്‍ പറയുന്നു. പീപ്പിള്‍ നിയര്‍ബൈ ഫീച്ചറിലെ ഈ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഹസന്‍ ടെലഗ്രാം കമ്പനിക്ക് മെയില്‍ അയച്ചിരുന്നു. ആപ്ലിക്കേഷനിലെ ഈ ഫീച്ചര്‍ അത്ര പ്രശ്മുള്ളതല്ലെന്നും ആവശ്യമില്ലാത്തപ്പോള്‍ ഈ ഫീച്ചര്‍ ഓഫ് ചെയ്ത് വയ്ക്കാവുന്നതാണെന്നും കമ്പനി അറിയിച്ചു.
അതേസമയം, ടെലഗ്രാമിലെ പീപ്പിള്‍ നിയര്‍ ബൈ ഫീച്ചര്‍ ഡീഫാള്‍ട്ടായി ഓഫായിരിക്കും. ഉപയോക്താക്കള്‍ ഓണാക്കി നല്‍കിയാല്‍ മാത്രമേ ഈ സംവിധാനം ആപ്ലിക്കേഷന്‍ ഉപയോഗിക്കൂ.
Story Highlights – security problem found in telegram app
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here