Advertisement

ഗണിതശാസ്ത്ര വിദഗ്ധനും രാജ്യാന്തര കുറ്റവാളിയുമായി വിക്രം; വില്ലനായി ഇർഫാൻ പത്താൻ: ‘കോബ്ര’ ടീസർ പുറത്ത്

January 9, 2021
2 minutes Read
vikram movie cobra teaser

വിക്രമിനെ നായകനാക്കി ആർ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ‘കോബ്ര’യുടെ ടീസർ പുറത്തിറങ്ങി. വിക്രം നിരവധി ​ഗെറ്റപ്പുകളിൽ എത്തുന്ന ചിത്രമെന്ന വിശേഷണം നേരത്തെ കോബ്രയ്ക്ക് വാർത്താപ്രാധാന്യം നൽകിയിരുന്നു. ആക്ഷൻ ത്രില്ലർ ചിത്രമായ കോബ്രയിൽ ക്രിക്കറ്റ് താരം ഇർഫാൻ പത്താനാണ് പ്രതിനായക വേഷത്തിലെത്തുന്നത്. ഇർഫാൻ്റെ സിനിമാ അരങ്ങേറ്റമാണ് കോബ്ര.

ഗണിത ശാസ്ത്ര വിദഗ്ധനായാണ് ചിത്രത്തിൽ വിക്രം എത്തുക. പാവപ്പെട്ട കുട്ടികൾക്ക് കണക്ക് പഠിപ്പിച്ചു കൊടുക്കുന്ന അധ്യാപകനായ ഇദ്ദേഹം വിവിധ രാജ്യങ്ങൾ തേടുന്ന കുറ്റവാളി കൂടിയാണ് എന്നതാണ് ചിത്രത്തിൻ്റെ പ്ലോട്ട്.

Read Also : വിക്രമിനൊപ്പം കോബ്രയിൽ ഷെയ്ൻ ഉണ്ടാവില്ലെന്ന് റിപ്പോർട്ടുകൾ

ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായിക. കെ എസ് രവികുമാർ, ആനന്ദ്‍രാജ്, റോബോ ശങ്കർ, റോഷൻ മാത്യു, മിയ ജോർജ്, മൃണാളിനീ രവി, മീനാക്ഷി ഗോവിന്ദ്‍രാജൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

എ ആർ റഹ്മാനാണ് ചിത്രത്തിനു സം​ഗീതം ഒരുക്കുക. സെവൻ സ്ക്രീൻ സ്റ്റുഡിയോസിൻറെ ബാനറിൽ എസ് എസ് ലളിത് കുമാർ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം ഹരീഷ് കണ്ണൻ ആണ്. എഡിറ്റിംഗ് ഭുവൻ ശ്രീനിവാസൻ. ആക്ഷൻ കൊറിയോഗ്രഫി ദിലീപ് സുബ്ബരായൻ. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ചിത്രം റീലിസ് ചെയ്യും.

Story Highlights – vikram movie cobra teaser out

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top