കൃണാൽ പാണ്ഡ്യ വ്യക്തിപരമായി അധിക്ഷേപിച്ചു; സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള ബറോഡ ടീമിൽ നിന്ന് ദീപക് ഹൂഡ പിന്മാറി

സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള ബറോഡ ടീമിൽ നിന്ന് വൈസ് ക്യാപ്റ്റൻ ദീപക് ഹൂഡ പിന്മാറി. ടീം ക്യാപ്റ്റൻ കൃണാൽ പാണ്ഡ്യ തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചു എന്ന് ആരോപിച്ചാണ് ഹൂഡയുടെ പിന്മാറ്റം. ടീം അംഗങ്ങൾക്കു മുന്നിൽ വച്ച് തന്നെ ഭീഷണിപ്പെടുത്തിയെന്നും ചീത്ത വിളിച്ചെന്നും അദ്ദേഹം പറയുന്നു. പിന്മാറാനുള്ള കാരണങ്ങൾ വെളിപ്പെടുത്തി അദ്ദേഹം ബറോഡ ക്രിക്കറ്റ് അസോസിയേഷന് കത്തയച്ചിട്ടുണ്ട്.
Read Also : സയ്യിദ് മുഷ്താഖ് അലി ട്രോഫിക്ക് ഇന്ന് തുടക്കം; കേരളം നാളെ ഇറങ്ങും
“11ആം വയസ്സു മുതൽ ബറോഡയ്ക്ക് വേണ്ടി ഞാൻ ക്രിക്കറ്റ് കളിക്കുകയാണ്. നിലവിൽ, എന്നെ സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എൻ്റെ ആത്മവീര്യം കെട്ടിരിക്കുകയാണ്. ഞാൻ സമ്മർദ്ദത്തിലും വിഷാദത്തിലുമാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ടീം ക്യാപ്റ്റൻ കൃണാൽ പാണ്ഡ്യ മറ്റ് താരങ്ങളുടെ മുന്നിൽ വച്ച് എന്നെ അധിക്ഷേപിക്കുകയാണ്. ഇന്ന് നെറ്റ്സിൽ പ്രാക്റ്റീസ് നടത്തുന്നതിനിടെ കൃണാൽ വന്ന് മര്യാദകേട് കാണിച്ചു. പരിശീലകൻ പറഞ്ഞതു പ്രകാരമുള്ള കാര്യങ്ങൾ ചെയ്യുകയാണെന്ന് ഞാൻ പറഞ്ഞു. അദ്ദേഹം പരഞ്ഞു, “ഞാനാണ് ക്യാപ്റ്റൻ. ആരാണ് പരിശീലകൻ? ഞാനാണ് ബറോഡ ടീമിൻ്റെ എല്ലാം.” എന്നിട്ട് അദ്ദേഹം ഗുണ്ടായിസം കാണിച്ച് എൻ്റെ പ്രാക്ടീസ് നിർത്തിച്ചു.”- ഹൂഡ കത്തിൽ സൂചിപ്പിക്കുന്നു.
തൻ്റെ കളി അവസാനിപ്പിക്കുമെന്ന് കൃണാൽ ഭീഷണിപ്പെടുത്തിയെന്നും ഹൂഡ പറയുന്നു. ഇത്ര അനാരോഗ്യകരമായ ഒരു ചുറ്റുപാട് തൻ്റെ ക്രിക്കറ്റ് കരിയറിൽ ഇതുവരെ ഉണ്ടായിട്ടില്ല എന്നും ഹൂഡ കൂട്ടിച്ചേർത്തു.
സയ്യിദ് മുഷ്താഖ് അലി ട്രോഫിക്ക് ഇന്നാണ് തുടക്കമാവുക. ഇന്ന് ഉത്തരാഖണ്ഡിനെതിരെ ബറോഡയ്ക്ക് മത്സരമുണ്ട്.
Story Highlights – Baroda’s Deepak Hooda accuses Krunal Pandya of ‘bullying’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here