നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ്- വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യമില്ലെന്ന് ഹമീദ് വാണിയമ്പലം

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ്- വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യമില്ലെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. തദ്ദേശ തെരഞ്ഞെടുപ്പില്‍ നീക്കുപോക്കുണ്ടായത് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അറിവോടെയാണെന്നും ഹമീദ് വാണിയമ്പലം പറയുന്നു.
തോല്‍വിയുടെ ഉത്തരവാദിത്തം കോണ്‍ഗ്രസിനെന്നും ഹമീദ് വാണിയമ്പലം. മുല്ലപ്പള്ളി രാമചന്ദ്രനാണ് തോല്‍വിക്ക് ഉത്തരവാദി. തോല്‍വിയുടെ തദ്ദേശ തെരഞ്ഞെടുപ്പിലെ നീക്കുപോക്ക് യുഡിഎഫിനും വെല്‍ഫെയര്‍ പാര്‍ട്ടിക്കും ഒരുപോലെ ഗുണം ചെയ്തു. സാമുദായിക ധ്രുവീകരണത്തിന് മറയാക്കാന്‍ വേണ്ടി ശത്രുതാ പരമായ സമീപനമാണ് സിപിഐഎം വെല്‍ഫെയര്‍ പാര്‍ട്ടിയോട് സ്വീകരിച്ചതെന്നും ഹമീദ് വാണിയമ്പലം. എന്നാല്‍ ആദ്യഘട്ടത്തില്‍ തന്നെ മുല്ലപ്പള്ളി വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തെ തള്ളിയിരുന്നു.
Story Highlights – hameed vaniyambalam, welfare party, udf
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here