കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ വേട്ട; ഒന്നേകാൽ കോടി രൂപ വിലമതിക്കുന്ന സ്വർണം പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച ഒന്നേകാൽ കോടി രൂപ വിലമതിക്കുന്ന സ്വർണം പിടികൂടി.
രണ്ട് കേസുകളിലായി രണ്ട് കിലോ 451 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. സംഭവത്തിൽ രണ്ട് പേർ പിടിയിലായി.
97 ലക്ഷം രൂപ വിലമതിക്കുന്ന 1866 ഗ്രാം സ്വർണമാണ് ദോഹയിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ കരിപ്പൂരിൽ എത്തിയ മലപ്പുറം സ്വദേശി കാട്ടേക്കാടൻ ഷഫറിൽ നിന്ന് പിടിച്ചെടുത്തത്. പതിനാറ് സ്വർണകട്ടികളാണ് എമർജൻസി ലാംപിൽ അതിവിദഗ്ധമായി ഷഫർ ഒളിപ്പിച്ചിരുന്നത്. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇൻറലിജൻസിൽ നിന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കരിപ്പൂർ കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റാണ് സ്വർണം കണ്ടെടുത്തത്.
ട്രോളി ബാഗിന്റെ ബീഡിംഗ് രൂപത്തിൽ ഒളിപ്പിച്ച അഞ്ഞൂറ്റി എൺപത്തഞ്ച് ഗ്രാം സ്വർണം തൃശൂർ ഇരിങ്ങാലക്കുട സ്വദേശി ആർ ജിതിനിൽ നിന്ന് കണ്ടെടുത്തു. ഫ്‌ളൈ ദുബായ് വിമാനത്തിലാണ് ഇയാൾ എത്തിയത്. 30 ലക്ഷം രൂപ വിലമതിയ്ക്കുന്നതാണ് പിടിച്ചെടുത്ത സ്വർണം. അസിസ്റ്റന്റ് കമ്മീഷണർ എകെ.സുരേന്ദ്രനാഥന്റെ മേൽനോട്ടത്തിലായിരുന്നു കസ്റ്റംസ് പരിശോധന.
Story Highlights – Gold hunt at Karipur airport; Gold worth Rs 1.5 crore seized
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here