പുതിയ ലോകത്തിന്റെ ഹൈജീന്‍; കൊവിഡിനെ ചെറുക്കാന്‍ ടാബ്ലെറ്റ് സോപ്പുമായി മലയാളി സംരംഭകന്‍

കൊറോണാ വൈറസിനെ ചെറുക്കാന്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുന്നതാണ് കൂടുതല്‍ സുരക്ഷിതമെന്ന് പല ആരോഗ്യ വിദഗ്ധരും വ്യക്തമാക്കിയതാണ്. എന്നാല്‍ കൊണ്ടുനടക്കാനുള്ള ബുദ്ധിമുട്ടാണ് ആളുകളെ സോപ്പ് കൈയില്‍ വയ്ക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. ഇതിനുള്ള പ്രതിവിധിയുമായി എത്തിയിരിക്കുന്നു കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോപ്പ് നിര്‍മാതാവായ ഓറിയല്‍ ഇമാറയുടെ പ്രൊമോട്ടര്‍ ജാബിര്‍ കെ സി. ഇലാരിയ എന്ന് പേരിട്ടിരിക്കുന്ന ഈ നാനോ സോപ്പ് വിപണിയില്‍ എത്തി കഴിഞ്ഞു. ഒരു പ്രാവശ്യം കൈ കഴുകുന്നതിനാവശ്യമായ വലുപ്പത്തിലുള്ള കുഞ്ഞു സോപ്പ് കട്ടകളാണ് ഗുളികകള്‍ പോലെ അടര്‍ത്തിയെടുക്കാവുന്ന ബ്ലിസ്റ്റര്‍ പാക്കില്‍ എത്തിയിരിക്കുന്നത്.
ഇലാരിയ സോപ്പ് കൊവിഡ് പ്രതിരോധത്തിന് ഒരു മുതല്‍ക്കൂട്ടാണ്. ഗ്രേഡ് വണ്‍ സോപ്പ് വിഭാഗത്തില്‍പ്പെടുന്ന 76- 80% എന്ന ഉയര്‍ന്ന ടി എഫ് എം ആണ് ഇലാരിയയുടേത്. 20 ടാബ്‌ലറ്റ് സോപ്പുകള്‍ ഉള്‍പ്പെടുന്ന രണ്ട് സോപ്പ്കള്‍ അടങ്ങുന്ന പാക്കറ്റിന് 30 രൂപയാണ് വില.
കൊറോണ വൈറസ് ബാധ വ്യാപകമായതോടെ രോഗത്തെ ചെറുക്കാന്‍ ഇടയ്ക്കിടെ കൈകള്‍ കഴുകാന്‍ ഹാന്‍ഡ് സാനിറ്റേഷന്‍ ലോഷനുകള്‍ക്ക് ആവശ്യക്കാര്‍ ഏറി വന്നു. എന്നാല്‍ ഭക്ഷണത്തിന് മുന്‍പ് കെെ കഴുകാന്‍ നല്ലത് സോപ്പ് തന്നെയാണ്. റെസ്റ്റോറന്റുകള്‍ പോലുള്ള പൊതു ഇടങ്ങളിലെ സോപ്പ് ഡിസ്‌പെന്‍സറുകള്‍ തൊടാന്‍ മടിയുള്ളവര്‍ക്ക് ഇലാരിയ നാനോ സോപ്പ് ഏറെ ഉപകാരപ്രദമാണ്. കേരളത്തിലേയും കര്‍ണാടകയിലേയും പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ ഉത്പന്നം ലഭ്യമായി തുടങ്ങി. ഖത്തറിലേക്ക് കയറ്റുമതിയും ആരംഭിച്ചു കഴിഞ്ഞു ഗ്രേഡ് വണ്‍ സോപ്പുകള്‍ മാത്രം നിര്‍മിക്കുന്ന ഓറിയല്‍ ഇമാറ 2017 മുതല്‍ സോപ്പ് നിര്‍മാണ കയറ്റുമതി രംഗത്തുണ്ട്. കോഴിക്കോട് ആസ്ഥാനമായുള്ള ഗവേഷക വികസന വിഭാഗം വികസിപ്പിച്ചെടുത്ത സോപ്പുല്‍പന്നങ്ങള്‍ മുംബൈയിലും ഹിമാചല്‍ പ്രദേശിലെ സോളാനിലുമുള്ള യൂണിറ്റുകളിലാണ് നിര്‍മിക്കുന്നത്.
സാധാരണ നമ്മള്‍ സോപ്പ് വാങ്ങുമ്പോള്‍ ശ്രദ്ധിക്കാതെ പോകുന്ന ചില കാര്യങ്ങള്‍ ഉണ്ട്. ടോട്ടല്‍ ഫാറ്റി മാറ്റര്‍ അഥവാ ടി എഫ് എം എന്നാണ് ഇതിനെ വിളിക്കുന്നത്. കുളിക്കാന്‍ അനുയോജ്യമായ ടോയ്ലറ്റ് സോപ്പുകളില്‍ ടി എഫ് എം കൂടുതലായിരിക്കണം. ടി എഫ് എം 76 % ത്തിന് മുകളിലുള്ളവ ഗ്രേഡ് വണ്‍ സോപ്പുകളും ടി എഫ് എം 70- 76% വരെയുള്ള സോപ്പുകള്‍ ഗ്രേഡ് 2 സോപ്പുകളും 60- 70 % വരെയുള്ളവ ഗ്രേഡ് 3 സോപ്പുകളും 60% താഴെയുള്ളവ ബാത്തിംഗ് ബാറുകളായും അറിയപ്പെടുന്നു.
ബാത്തിംഗ് ബാറുകളിലും ഗ്രേഡ് കുറഞ്ഞ സോപ്പുകളിലും വെറും വെള്ളത്തില്‍ അലിയാതിരിക്കാനുള്ള വസ്തുക്കളും വില കുറഞ്ഞ പൊടികള്‍ ഫില്ലറുകളും ആയി ഉപയോഗിക്കുന്നത് നമ്മുടെ ശരീരത്തിലെ സ്വാഭാവിക നൈര്‍മല്യവും നിറവും നഷ്ടപ്പെടാന്‍ കാരണമാകുന്നു. ഇനി സോപ്പുകള്‍ വാങ്ങുമ്പോള്‍ ടി എഫ് എം 76 % ത്തിന് മുകളിലാണോ എന്ന് പരിശോധിക്കുക.
കുറച്ച് കാലങ്ങളായി സോപ്പ് നിര്‍മാണ രംഗത്തുള്ള ഓറിയല്‍ ഇമാറയുടെ ഈ കൊവിഡ് പ്രതിരോധ ടാബ്‌ലെറ്റ് സോപ്പ് ഇലാരിയയെ പുതിയ ലോകത്തിന്റെ പുതിയ ഹൈജീന്‍ എന്നുതന്നെ വിശേഷിപ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക http://www.orialimara.com
Story Highlights – elaria tablet soap
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here