കടയ്ക്കാവൂര്‍ പോക്സോ കേസ്; ദക്ഷിണ മേഖല ഐജി അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം കടയ്ക്കാവൂര്‍ പോക്സോ കേസില്‍ ദക്ഷിണ മേഖല ഐജി അന്വേഷണം ആരംഭിച്ചു. ഐജി ഹര്‍ഷിക അട്ടല്ലൂരിക്കാണ് കേസിന്റെ ചുമതല. ഐജി കേസ് വിളിപ്പിച്ചു. കുട്ടിയുടെ രഹസ്യ മൊഴി, മെഡിക്കല്‍ റിപ്പോര്‍ട്ട് ഉള്‍പ്പെടെയുളളവ പരിശോധിക്കും. ആവശ്യമെങ്കില്‍ നേരിട്ടുള്ള തെളിവ് ശേഖരണവും ഉണ്ടായേക്കും.
അതേസമയം കുട്ടിയുടെ കൗണ്‍സലിംഗ് നടന്നത് 2020 നവംബര്‍ 13നാണെന്ന വിവരം പുറത്തുവന്നു. പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത് നവംബര്‍ 30നും ആണെന്ന് കണ്ടെത്തല്‍. കടയ്ക്കാവൂര്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത് ഡിസംബര്‍ 18നാണ്. ഇന്നലെ പൊലീസിന്റെ വാദം സിഡബ്ല്യൂസി ചെയര്‍പേഴ്സണ്‍ തള്ളിയിരുന്നു. ഈ വാദമാണിപ്പോള്‍ പൊളിഞ്ഞിരിക്കുന്നത്.
സിഡബ്ല്യൂസി കൗണ്‍സിലിംഗില്‍ അമ്മയ്ക്ക് എതിരെ കുട്ടി ഗുരുതര ആരോപണമുയര്‍ത്തിയെന്നും റിപ്പോര്‍ട്ട്. പല തവണ അമ്മ മോശമായി പെരുമാറിയെന്നും കുട്ടിയുടെ മൊഴി. അമ്മ തന്നോട് ചെയ്തത് തെറ്റാണെന്ന ബോധ്യം ഇപ്പോള്‍ കുട്ടിക്കുണ്ടെന്നും സിഡബ്ല്യൂസി കണ്ടെത്തല്‍.
കേസില്‍ ഐജിയുടെ അന്വേഷണത്തെ കുട്ടിയുടെ പിതാവ് സ്വാഗതം ചെയ്തു. ശരിയായ അന്വേഷണം നടക്കണമെന്നും കള്ളപ്പരാതി നല്‍കിയിട്ടില്ലെന്നും പിതാവ്. നിയമപരമായാണ് കാര്യങ്ങള്‍ ചെയ്തതെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.
Story Highlights – Kadakkavur pocso case Southern Region IG started investigation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here