Advertisement

കൊല്ലം ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല ലോഗോ മരവിപ്പിച്ചു; ട്വന്റിഫോർ ഇംപാക്ട്

January 11, 2021
1 minute Read

കൊല്ലം ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ ലോഗോ മരവിപ്പിച്ചു. ലോഗോ വിവാദമായതിനെ തുടർന്നാണ് നടപടി. ആരോപണം വിദഗ്ധ സമിതി അന്വേഷിക്കും. അടൂർ ഗോപാലകൃഷ്ണനാണ് അന്വേഷണ സമിതി അധ്യക്ഷൻ. ട്വന്റിഫോർ ഇംപാക്ട്.

ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ ലോഗോ വിവാദം സംബന്ധിച്ച വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത് ട്വന്റിഫോറാണ്. ലോഗോയിൽ ശ്രീനാരായണ ഗുരുവിനെ ചിത്രീകരിച്ച വിധമാണ് വിവാദമായത്. ആകാശ വീക്ഷണമെന്ന നിലയിലാണ് ലോഗോയിൽ ശ്രീനാരായണ ഗുരുവിനെ അവതരിപ്പിച്ചത്. ശ്രീനാരായണ ഗുരുവിനെ വ്യക്തമായി അവതരിപ്പിച്ചില്ല എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം ഉയർന്നു. ലോഗോ പിൻവിച്ച് ഗുരുവിനെ അടയാളപ്പെടുത്തുന്ന പുതിയ ലോഗോ വേണമെന്ന ആവശ്യവും വ്യാപകമായി. സാംസ്‌കാരിക പ്രവർത്തകരും ലോഗോയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ലോഗോ മരവിപ്പിച്ചുള്ള നടപടി ഉണ്ടായത്.

ലോഗോ തെരഞ്ഞെടുക്കാൻ സർവകലാശാല മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയിലെ അംഗങ്ങൾ വിദഗ്ധരല്ലെന്നും സമിതി തെരഞ്ഞെടുത്ത ലോഗോയല്ല പ്രസിദ്ധപ്പെടുത്തിയതെന്നും ആരോപണമുയർന്നിരുന്നു.

Story Highlights – Kollam sreenarayana guru open university

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top