Advertisement

കാർ ട്രക്കിലേക്ക് ഇടിച്ചുകയറി; അത്ഭുതകരമായി രക്ഷപ്പെട്ട് ഷൊഐബ് മാലിക്ക്

January 11, 2021
2 minutes Read
Shoaib Malik crashes car

വാഹനാപകടത്തിൽ നിന്ന് അത്ഭുതകരമയൈ രക്ഷപ്പെട്ട് പാകിസ്താൻ ക്രിക്കറ്റ് താരം ഷൊഐബ് മാലിക്ക്. താരം ഓടിച്ചിരുന്ന കാർ രാജ്യതലസ്ഥാനമായ ലാഹോറിൽ വച്ച് ഒരു ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാറിൻ്റെ മുൻവശം പൂർണ്ണമായി തകർന്നു. പക്ഷേ, താരം ഗുരുതര പരുക്കുകളില്ലാതെ രക്ഷപ്പെട്ടു.

പാകിസ്താൻ സൂപ്പർ ലീഗിൻ്റെ ലേലത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഷൊഐബ്. വീട്ടിലേക്കുള്ള യാത്രക്കിടെ താരത്തിൻ്റെ കാർ ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയിൽ കാറിൻ്റെ മുൻവശം പൂർണ്ണമായും തകർന്നു. എന്നാൽ ഷൊഐബ് മാലിക്കിന് നിസ്സാരമായ പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.

21 വർഷങ്ങൾ നീണ്ട രാജ്യാന്തര കരിയറിൽ പാകിസ്താനായി 35 ടെസ്റ്റ് മത്സരങ്ങളിലും 287 ഏകദിന മത്സരങ്ങളിലും 116 ടി-20കളിലും ഷൊഐബ് കളിച്ചിട്ടുണ്ട്. യഥാക്രമം 1898, 7534, 2335 റൺസുകളാണ് അദ്ദേഹത്തിൻ്റെ സമ്പാദ്യം. ടെസ്റ്റിൽ 32 വിക്കറ്റുകൾ വീഴ്ത്തിയിട്ടുള്ള താരം ഏകദിനത്തിൽ 158 വിക്കറ്റുകളും ടി-20യിൽ 28 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.

Story Highlights – Shoaib Malik crashes sports car into truck escapes unhurt

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top