Advertisement

പാലാ സീറ്റ്; എന്‍സിപിക്ക് ഉറപ്പ് നല്‍കാതെ മുഖ്യമന്ത്രി; വിട്ടുവീഴ്ചയില്ലെന്ന് എന്‍സിപി

January 12, 2021
1 minute Read

പാലാ സീറ്റിന്റെ കാര്യത്തില്‍ എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരന് ഉറപ്പു നല്‍കാതെ മുഖ്യമന്ത്രി. പാലായുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നാവര്‍ത്തിച്ച് ടി. പി. പീതാംബരനും രംഗത്ത് എത്തി. നിര്‍ണായക ചര്‍ച്ചയും സമവായമാകാതെ പിരിഞ്ഞതോടെ എന്‍സിപിയില്‍ പിളര്‍പ്പ് ഉറപ്പായി.

പാലായെ ചൊല്ലി പിളര്‍പ്പിന്റെ വക്കിലെത്തി നില്‍ക്കുന്ന എന്‍സിപിയെ അനുനയിപ്പിക്കാനുള്ള അവസാന ശ്രമമെന്ന നിലയ്ക്കാണ് ടി. പി. പീതാംബരനെ മുഖ്യമന്ത്രി കണ്ടത്. മന്ത്രി എ.കെ. ശശീന്ദ്രനും ടി.പി. പീതാംബരനൊപ്പമുണ്ടായിരുന്നു. പാലായടക്കം നാല് സീറ്റിന്റെ കാര്യത്തിലും എന്‍സിപി വിട്ടു വീഴ്ചക്കില്ലെന്ന് കൂടിക്കാഴ്ചയില്‍ ടി. പി. പീതാംബരന്‍ വ്യക്തമാക്കി. കൂടിക്കാഴ്ചക്കു പിന്നാലെ മാധ്യമ പ്രവര്‍ത്തകരോട് ഇക്കാര്യം പറയുകയും ചെയ്തു. പാലായുടെ കാര്യത്തില്‍ ഉറപ്പു നല്‍കാന്‍ മുഖ്യമന്ത്രി വിസമ്മതിച്ചു. ചര്‍ച്ചയാകാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.

Story Highlights – Pala seat – NCP says no compromise

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top