തിരുവല്ലത്തെ വൃദ്ധയുടെ മരണം കൊലപാതകമെന്ന് പൊലീസ്; സഹായിയുടെ കൊച്ചുമകന്‍ അറസ്റ്റില്‍

തിരുവനന്തപുരം തിരുവല്ലത്തെ വൃദ്ധയുടെത് കൊലപാതകമെന്ന് പൊലീസ്. തിരുവല്ലം സ്വദേശി അലക്‌സിനെ പൊലീസ് അറസ്റ്റ് ചെയ്തു. മരിച്ച ജാന്‍ബീവിയുടെ (78) സഹായിയായ സ്ത്രീയുടെ കൊച്ചുമകനാണ് അലക്‌സ്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്.
വണ്ടിത്തടം പാലപ്പൂര്‍ റോഡ് യക്ഷിയമ്മന്‍ ക്ഷേത്രത്തിന് സമീപത്തായിരുന്നു സംഭവം. കവര്‍ച്ച ലക്ഷ്യമിട്ടാണ് അലക്‌സ് എത്തിയത്. എതിര്‍ത്തപ്പോള്‍ ജാന്‍ബീവിയുടെ തല ചുവരില്‍ ഇടിപ്പിച്ചു. നിലത്തിട്ട് കൈകള്‍ പിന്നില്‍ കൂട്ടിപ്പിടിച്ച ശേഷം വളയും മോഷ്ടിച്ചു. മോഷ്ടിച്ച സ്വര്‍ണവും സ്വര്‍ണം വിറ്റ പണവും പൊലീസ് കണ്ടെടുത്തു.
Read Also : തിരുവല്ലത്ത് പെൺകുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞ് കൊന്നു
വെള്ളിയാഴ്ച വൈകീട്ട് നാലോട് കൂടിയാണ് വീട്ടിനുള്ളില്‍ ജാന്‍ബീവിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടര പവന്‍റെ സ്വര്‍ണമാലയും രണ്ട് പവന്‍ വരുന്ന വളകളും മോഷണം പോയിരുന്നു. വീട്ടില്‍ ആരും ഇല്ലാത്ത തക്കത്തിലാണ് പ്രതി കൊല നടത്തിയത്. മകന്‍ ജോലിക്ക് പോയിരുന്നു. സഹായിയായ സ്ത്രീയും വീട്ടിലുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ വിദഗ്ധ പരിശോധനയിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
Story Highlights – murder, trivandrum, arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here