യമനിലെ ഹൂതികളെ അമേരിക്ക ഭീകരരായി പ്രഖ്യാപിച്ചു

യമനിലെ ഹൂതികളെ അമേരിക്ക ഭീകരരായി പ്രഖ്യാപിച്ചു. പ്രധാനപ്പെട്ട മൂന്നു ഹൂതി നേതാക്കളെ അന്താരാഷ്ട്ര ഭീകരരായും അമേരിക്ക പ്രഖ്യാപിച്ചു.
ഹൂതികൾ നിരന്തരം ആക്രമണങ്ങൾ നടത്തുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ പുതിയ തീരുമാനം. അബ്ദുൽ മാലിക് അൽഹൂതി, അബ്ദുൽ ഖാ ലിക് ബദറുദ്ദീൻ ഹൂതി, അബ്ദുല്ല യഹ്‌യ അൽഹാകിം എന്നിവരെയാണ് അന്താരാഷ്ട്ര ഭീകരരായി പ്രഖ്യാപിച്ചത്. ഇറാൻ്റെ പിന്തുണയോടെ സൗദി ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് എതിരേ നിരന്തരം ഭീകരാക്രമണം നടത്തുകയാണ് ഹൂതികൾ എന്ന് നേരത്തെ പരാതി ഉയർന്നിരുന്നു. മനുഷ്യാവകാശ ലംഘനമാണ് ഹൂതികൾ ചെയ്യുന്നതെന്നും ഹൂതികളുടെ സാന്നിധ്യം മേഖലയ്ക്ക് ഭീഷണി ആണെന്നും അമേരിക്ക അഭിപ്രായപ്പെട്ടു.
തീരുമാനത്തെ ജി.സി.സി രാഷ്ട്രങ്ങൾ സ്വാഗതവും ചെയ്തു. തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി യമൻ വിദേശകാര്യ മന്ത്രാലയവും അറിയിച്ചു.
Story Highlights – yemen Houthi declared as terrorist by america
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here