14 വര്‍ഷങ്ങള്‍ക്ക് മുന്‍പ്… ഗുരു സിനിമയുടെ ഓര്‍മയില്‍ ഐശ്വര്യ റായ് ബച്ചന്‍

മണിരത്‌നത്തിന്റെ സംവിധാനത്തില്‍ 2007ല്‍ ഇറങ്ങിയ ചിത്രമാണ് ഗുരു. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ഐശ്വര്യാ റായിയും അഭിഷേക് ബച്ചനുമാണ്. പിന്നീട് ഈ ഓണ്‍ സ്‌ക്രീന്‍ ജോഡികള്‍ ജീവിതത്തിലും ഒന്നായി.
ഇപ്പോള്‍ ഗുരുവിന്റെ പ്രീമിയറിനായി ന്യൂയോര്‍ക്കിലെത്തിയ നിമിഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ഐശ്വര്യ. 14 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഗുരു ഇറങ്ങിയതെന്നും താരം ഓര്‍ക്കുന്നു. ‘അന്ന് ഈ ദിവസം… 14 വര്‍ഷം… എന്നന്നേക്കും ഗുരു…” താരം കുറിച്ചു. ചിത്രത്തിന്റെ സംവിധായകന്‍ മണി രത്‌നത്തിന്റെ ഫോട്ടോയും കൂട്ടത്തിലുണ്ട്.
മണിരത്‌നത്തിന്റെ തന്നെ ചിത്രമായ പൊന്നിയിന്‍ സെല്‍വന്റെ ചിത്രീകരണത്തിരക്കിലാണ് ഐശ്വര്യ. ചിത്രത്തില്‍ ഇരട്ട കഥാപാത്രങ്ങളെയാണ് ഐശ്വര്യ റായ് അവതരിപ്പിക്കുന്നതെന്നും വിവരം. ഹൈദരാബാദിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചിരിക്കുന്നത്. വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. വിക്രമാണ് ചിത്രത്തിലെ നായകന്‍. കാര്‍ത്തി, ജയം രവി, ജയറാം, റഹ്മാന്‍, ത്രിഷ എന്നിവരും ചിത്രത്തിലുണ്ട്.
Story Highlights – aishwarya rai, abhishek bachan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here