Advertisement

കാര്‍ഷിക നിയമം: ചര്‍ച്ചയും സമരവുമെന്ന നിലപാടില്‍ ഉറച്ച് കര്‍ഷക സംഘടനകള്‍

January 13, 2021
1 minute Read

കാര്‍ഷിക നിയമങ്ങളില്‍ ചര്‍ച്ചയും സമരവുമെന്ന നിലപാടില്‍ ഉറച്ച് കര്‍ഷക സംഘടനകള്‍. വെള്ളിയാഴ്ച കേന്ദ്രസര്‍ക്കാരുമായി നിശ്ചയിച്ചിരിക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കും. സുപ്രിംകോടതിയുടെ സമിതിയുമായി സഹകരിക്കില്ല.

സുപ്രിംകോടതി ഇടപെടല്‍ പ്രശ്‌നപരിഹാരത്തിന് പര്യാപ്തമല്ലെന്ന നിലപാടിലാണ് കര്‍ഷക സംഘടനകള്‍. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയത്തെയാണ് ചോദ്യം ചെയ്യുന്നത്. നയപരമായ വിഷയമായതിനാല്‍ കേന്ദ്രവുമായി തന്നെ ചര്‍ച്ചയുണ്ടാകണം. പാര്‍ലമെന്റിലാണ് കര്‍ഷകരുടെ ആശങ്കകള്‍ക്ക് പരിഹാരമുണ്ടാകേണ്ടത്. സുപ്രിംകോടതി ഇപ്പോള്‍ രൂപീകരിച്ചിരിക്കുന്ന സമിതിയിലെ അംഗങ്ങള്‍ സര്‍ക്കാര്‍ അനുകൂല നിലപാടുകള്‍ ഉള്ളവരാണെന്നും കര്‍ഷക സംഘടനകള്‍ പറയുന്നു. ഇവരെ മാറ്റി പുതിയ അംഗങ്ങളെ വച്ചാലും സമിതിക്ക് മുന്നില്‍ പോകില്ല. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരെ സമരം തുടരും.

വെള്ളിയാഴ്ച കേന്ദ്രസര്‍ക്കാരുമായി നിശ്ചയിച്ചിരിക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കും. സുപ്രിംകോടതി നാലംഗ സമിതി രൂപീകരിച്ച സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് നിര്‍ണായകമാണ്. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി അടക്കം പരിപാടികള്‍ സമാധാനപൂര്‍വമായിരിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. അതേസമയം, ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക പ്രക്ഷോഭം നാല്‍പത്തിയൊന്‍പതാം ദിവസത്തിലേക്ക് കടന്നു. ഉത്തരേന്ത്യയിലെ ശൈത്യകാല ഉത്സവമായ ലോഡി ഇന്ന് ആഘോഷിക്കുമ്പോള്‍ കാര്‍ഷിക ബില്ലുകള്‍ വ്യാപകമായി കത്തിക്കും.

Story Highlights – Agricultural law: Farmers protest and discussion

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top