കൊവിഡ് വാക്സിൻ ആദ്യം നൽകേണ്ടവരുടെ പട്ടികയിൽ മരണപ്പെട്ട നഴ്സും; അന്വേഷണം

ആദ്യ ഘട്ടത്തിൽ കൊവിഡ് വാക്സിൻ നൽകേണ്ടവരുടെ പട്ടികയിൽ മരണപ്പെട്ട നഴ്സിൻ്റെ പേരും. ഉത്തർപ്രദേശിലെ അയോധ്യയിലുള്ള ഡഫറിൻ ആശുപത്രിയിലെ ആരോഗ്യവിഭാഗം നൽകിയ പട്ടികയിലാണ് പിഴവ് കണ്ടെത്തിയത്. ഇതേതുടർന്ന് യുപി ആരോഗ്യമന്ത്രി ജയ് പ്രതാപ് സിങ് സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു.
ലിസ്റ്റിൽ ഒട്ടേറെ പിഴവുകളാണ് ഉള്ളത്. മരണപ്പെട്ട നഴ്സിനെ കൂടാതെ ജോലി രാജിവച്ച നഴ്‌സിന്റെയും റിട്ടയർ ചെയ്ത നഴ്‌സിന്റെയുമടക്കം പേരുകളുണ്ട്. മൂന്ന് മാസങ്ങൾക്കു മുൻപ് തയ്യാറാക്കിയ പട്ടികയാണെന്നും അതുകൊണ്ടാവാം ഇത്തരത്തിൽ പിഴവ് സംഭവിച്ചതെന്നും അധികൃതർ പ്രതികരിച്ചു. പട്ടിക അപ്ഡേറ്റ് ചെയ്യാനുണ്ടെന്നും അവർ പറഞ്ഞു.
Read Also : കൊവിഡ് വാക്‌സിന്‍ കേരളത്തിലെത്തി; ആദ്യബാച്ച് വാക്‌സിന്‍ എത്തിയത് കൊച്ചിയില്‍
കൊവിഡ് മുൻനിര പോരാളികൾക്ക് കൊവിഡ് വാക്സിൻ നൽകാനായി 852 സെന്ററുകളാണ് ഉത്തർപ്രദേശിൽ സജ്ജീകരിച്ചിരിക്കുന്നത്.
അതേസമയം, കൊവിഡ് വാക്‌സിന്റെ ആദ്യ ബാച്ച് കേരളത്തിലെത്തി. ഗോ എയർ വിമാനത്തിലാണ് 10.45 ഓടെ നെടുമ്പാശേരി വിമാനത്താവളത്തിൽ വാക്‌സിൻ എത്തിച്ചത്. വാക്‌സിൻ വിവിധ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള വാഹനങ്ങളും വിമാനത്താവളത്തിൽ എത്തിയിട്ടുണ്ട്. രാവിലെ പതിനൊന്നരയോടെ ആദ്യ ബാച്ച് വാക്സിനുകൾ നെടുമ്പാശേരിയിൽ എത്തുമെന്നായിരുന്നു വിവരം. എന്നാൽ പ്രതീക്ഷിച്ചിരുന്നതിലും നേരത്തെ വിമാനം എത്തി.
Story Highlights – Dead nurse registered to get Covid vaccine in UP, probe launched
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here