Advertisement

മധ്യപ്രദേശിൽ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 24 ആയി; ഇരുപതോളം പേർ ചികിത്സയിൽ

January 14, 2021
1 minute Read

മധ്യപ്രദേശിൽ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 24 ആയി. മൊറേന ജില്ലയിലെ രണ്ട് ഗ്രാമങ്ങളിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. മദ്യം കഴിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇരുപതോളം പേർ ചികിത്സയിലാണ്.

സംഭവത്തെ തുടർന്ന് മൊറേന ജില്ലയിലെ എക്‌സൈസ് ഉദ്യോഗസ്ഥനടക്കം നാല് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. മരണനിരക്ക് കൂടുന്ന സാഹചര്യത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. സംഭവത്തെ കുറിച്ച് പഠിക്കാൻ നാലംഗ സമിതിയെ നിയോഗിക്കും.

മധ്യപ്രദേശിൽ മൂന്ന് മാസത്തിനിടെ രണ്ടാമത്തെ തവണയാണ് വ്യാജമദ്യ ദുരന്തം ഉണ്ടായത്. ഒക്ടോബറിൽ മധ്യപ്രദേശിലെ ഉജ്ജയിനിൽ 16 പേർ വ്യാജ മദ്യം കഴിച്ചു മരിച്ചിരുന്നു. കഴിഞ്ഞ മെയിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. മദ്യ മാഫിയ ആളുകളെ കൊല്ലുന്നത് തുടരുകയാണെന്ന് കോൺഗ്രസ് നേതാവ് കമൽനാഥ് വിമർശിച്ചു.

Story Highlights – Madhya Pradesh hooch tragedy: Toll reaches 24

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top