കൊവിഡ് നെഗറ്റീവ്; വിശദീകരണവുമായി നടി ലെന

തന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവാണെന്ന് വ്യക്തമാക്കി നടി ലെന. യുകെയിൽ നിന്ന് നെഗറ്റീവ്് ആർടിപിസിആർ പരിശോധനാ ഫലവുമായിട്ടാണ് താൻ വന്നതെന്ന് ലെന ഫറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ലെന ഇക്കാര്യം അറിയിച്ചത്.
ലെനയ്ക്ക് കൊവിഡ് പോസിറ്റീവ് ആണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടിയുടെ പ്രതികരണം. നിലവിലെ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം യുകെയിൽ നിന്ന് വരുന്ന യാത്രക്കാർക്ക് നടത്തുന്ന ജീനോം സീക്വൻസിംഗ് ടെസ്റ്റ് പരിശോധനയ്ക്കായി കാത്തിരിക്കുകയാണ്. ബംഗളൂരുവിലെ ആശുപത്രിയിൽ ക്വാറന്റീനിൽ കഴിയുകയാണെന്നും ലെന വിശദീകരിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഞാൻ നടി ലെന- എനിക്ക് കൊവിഡ് പോസിറ്റീവ്( UK Strain) ആണെന്നും ബാംഗ്ലൂരിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയും ചെയ്തുവെന്ന് വിവിധ ഓൺലൈൻ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ഒരു വാർത്ത പ്രചരിക്കുന്നു. ഇത് തീർത്തും വ്യാജമാണ്, ഞാൻ യുകെയിൽ നിന്ന് വന്നത് നെഗറ്റീവ് ആർടിപിസിആർ പരിശോധന ഫലവുമായിട്ടാണ്. നിലവിലെ കൊവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി യുകെയിൽ നിന്ന് വരുന്ന യാത്രക്കാർക്ക് നടത്തുന്ന genome sequencing ടെസ്റ്റ് , പരിശോധനാ ഫലത്തിനായി കാത്തിരിക്കുന്നു. ഇപ്പോൾ ബാംഗ്ലൂർ ആശുപത്രിയിൽ ക്വാറന്റീനിൽ കഴിയുകയാണ്. ഞാൻ കൊവിഡ് പോസിറ്റീവ് ആണെന്ന് മാധ്യമങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്യുന്നു. ദയവായി ഈ വാർത്ത പങ്കിടരുത്. ഞാൻ ഇവിടെ സുരക്ഷിതയാണ് നിങ്ങളുടെ ആശങ്കയ്ക്കും പ്രാർത്ഥനയ്ക്കും നന്ദി.
സ്‌നേഹപൂർവ്വം, ലെന.
Story Highlights – Lena, Covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here