Advertisement

ഉദയംപേരൂർ കസ്റ്റഡി മരണം; കോട്ടയം മെഡിക്കൽ കോളജിൽ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു

January 14, 2021
2 minutes Read
Udayamperoor custody death Inquest

ഉദയംപേരൂർ കസ്റ്റഡി മരണത്തിൽ കോട്ടയം മെഡിക്കൽ കോളജിൽ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. എറണാകുളം സബ് കളക്ടർ ഹാരിസ് റഷീദിൻ്റെ മേൽനോട്ടത്തിൽ ഉദയംപേരൂർ പോലീസാണ് ഇൻക്വസ്റ്റ് നടത്തുന്നത്. സബ് കളക്ടറെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞുവെച്ചതിനെ തുടർന്ന് പൊലീസുമായി ഉന്തും തള്ളുമുണ്ടായി. ഷെഫീക്കിന് ക്രൂരമർദ്ദനം ഏറ്റെന്നും, സംഭവത്തിൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുമെന്നും ബന്ധുക്കൾ അറിയിച്ചു. ഷെഫീക്കിൻ്റെ മരണത്തിൽ മധ്യമേഖല ജയിൽ ഡിഐജി സാം തങ്കയ്യൻ അന്വേഷണം നടത്തും.

Read Also : ഉദയംപേരൂരില്‍ റിമാന്‍ഡ് പ്രതി മരിച്ച സംഭവം: പൊലീസിനെതിരെ ആരോപണവുമായി ബന്ധുക്കള്‍

എറണാകുളം ഉദയംപേരൂരിൽ വയോധികയിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ റിമാൻഡിലായ ഷെഫീക്കിൻ്റെ ദുരൂഹമരണത്തിലാണ് പ്രതിഷേധം ശക്തമായത്‌. ഇൻക്വസ്റ്റ് നടപടികക്കെത്തിയ എറണാകുളം സബ് കളക്ടർ ഹാരിസ് റഷീദിനെയും ഉദയംപേരൂർ പൊലീസിയും യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞുവച്ചു. ഷെഫീക്ക് മരിച്ചത് ഉദയംപേരൂർ പൊലീസിൻ്റ ക്രൂരമർദ്ദനം ഏറ്റാണെന്നും, സംഭവത്തിൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുമെന്നും പിതൃസഹോദരൻ താജുദ്ദീൻ 24നോട് പറഞ്ഞു.

കാക്കനാട് സബ്ജയിലിനോട് ചേർന്നുള്ള ക്വാറൻ്റീൻ കേന്ദ്രത്തിൽ കഴിയവെ ആശുപത്രിയിലെത്തിച്ച ഷെഫീക്ക് ഇന്നലെ വൈകിട്ട് ആണ് മരിച്ചത്. തലയ്ക്ക് പിന്നിലും ശരീരത്തും ഗുരുതര പരിക്ക് കണ്ടുവെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവം മധ്യമേഖല ജയിൽ ഡി ഐ ജി സാം തങ്കയ്യൻ അന്വേഷിക്കും.

Story Highlights – Udayamperoor custody death; Inquest proceedings started at Kottayam Medical College

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top